2018 September 24 Monday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ബനാന ബോള്‍

ചേരുവകള്‍

നേന്ത്രപ്പഴം -4
തേങ്ങ – 3 കപ്പ്
അണ്ടിപ്പരിപ്പ്- അരകപ്പ്
ബദാം ചെറുതായി പൊടിച്ചത്- അരകപ്പ്
മുന്തിരി- കാല്‍ കപ്പ്
ഏലയ്ക്കാ പൊടി-കാല്‍ ടീസ്പൂണ്‍
മൈദ- 250 ഗ്രാം
എണ്ണ-ആവശ്യത്തിന്

 

തയാറാക്കുന്നവിധം

നേന്ത്രപ്പഴം പുഴുങ്ങി തൊലികളഞ്ഞു ചൂടോടെ നന്നായി ഉടക്കുക. അതിലേക്ക് രണ്ട് കപ്പ് തേങ്ങ ചിരവിയതും അണ്ടിപ്പരിപ്പ്, ബദാം, മുന്തിരി, ഏലയ്ക്കാപൊടി എന്നിവയും ചേര്‍ത്തു നന്നായി കുഴയ്ക്കുക.
അല്‍പ്പം പശുവിന്‍ നെയ്യ് വേണമെങ്കില്‍ ചേര്‍ത്തു കുഴയ്ക്കാം. അതിനു ശേഷം ഓരോ ഉരുളകളാക്കി ഉരുട്ടിവയ്ക്കുക.
മൈദയില്‍ അല്‍പം വെള്ളമൊഴിച്ചു കട്ടിയായി കുഴയ്ക്കുക. ബാക്കിയുള്ള ഒരു കപ്പ് തേങ്ങ ഒരു പാത്രത്തില്‍ വയ്ക്കുക. അതിനുശേഷം ഉരുളകളാക്കിവച്ചിരിക്കുന്നവ ഓരോന്ന് എടുത്ത് ആദ്യം മൈദമാവില്‍ മുക്കിയെടുക്കുക. ശേഷം തേങ്ങാചിരകിയതില്‍ ഇട്ട് റോള്‍ ചെയ്യുക. മെല്ലെ ഒന്ന് പ്രസ് ചെയ്താല്‍ അത് കറക്ടായിക്കിട്ടും.
ശേഷം എണ്ണയില്‍ വറുത്ത് ബ്രൗണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.