2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ബട്ടര്‍ചിക്കന്‍

ടി.വി ലൈല

ചേരുവകള്‍

കോഴി – 1 കിലോ
മുട്ട – 2 എണ്ണം
ബട്ടര്‍ – 100 ഗ്രാം
സവാള – 3 എണ്ണം
തക്കാളി- 3 എണ്ണം
ഇഞ്ചി- ആവശ്യത്തിന്
വെളുത്തുള്ളി – 3 അല്ലി
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
മുളകുപൊടി -4 ടീസ്പൂണ്‍
മല്ലിപ്പൊടി -4 ടീസ്പൂണ്‍
ഏലക്ക -4 എണ്ണം
കറുവപ്പട്ട – 2 കഷണം
ഗ്രാമ്പു – 4 എണ്ണം
എണ്ണ -പാകത്തിന്
മല്ലിയില -2 ആവശ്യത്തിന്
അണ്ടിപ്പരിപ്പ് – 10 എണ്ണം

 

തയാറാക്കുന്ന വിധം

ഇറച്ചി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. കോഴിമുട്ട പുഴുങ്ങി ഗ്രേറ്റ് ചെയ്തു വയ്ക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞുവയ്ക്കുക. തക്കാളി ചൂടുവെള്ളത്തില്‍ ഇട്ടു തൊലി കളയുക.
ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ചെറുതായി അരിഞ്ഞുവച്ച സവാളയിട്ടു വഴറ്റുക. വഴറ്റിയ സവാള, തക്കാളി, അണ്ടിപരിപ്പ് എന്നിവ അരച്ചെടുക്കുക. ഒരു പാത്രത്തില്‍ ഇറച്ചി കഷണങ്ങള്‍ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്തു വേവിച്ചെടുക്കുക. ശേഷം ഒരു പാന്‍ ചൂടാക്കി അതില്‍ ബട്ടര്‍ ഒഴിച്ച് ഇറച്ചി ചെറുതായി പൊരിച്ചെടുക്കുക. അതിലേക്ക് അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ഏലക്ക, ഗ്രാമ്പു, കറുവപ്പട്ട എന്നിവയും ചേര്‍ക്കുക. ഇറച്ചി മൂക്കുമ്പോള്‍ മഞ്ഞള്‍ പൊടി, മുളക്‌പൊടി, മല്ലിപൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് അരച്ച തക്കാളിക്കൂട്ട് ചേര്‍ത്ത് ബട്ടര്‍ തെളിയുമ്പോള്‍ മുട്ട ഗ്രേറ്റ് ചെയ്തതും മല്ലിയില അരിഞ്ഞതും ചേര്‍ക്കുക. ചൂടോടെ ഉപയോഗിക്കാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.