2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ബജറ്റ് വഴിയുള്ള ഫണ്ട് വിതരണം പൂര്‍ണമായും ഓണ്‍ലൈനില്‍

തിരുവനന്തപുരം: ബജറ്റ് വഴിയുളള ഫണ്ട് വിതരണം പൂര്‍ണമായും ഓണ്‍ലൈന്‍ സമ്പ്രദായം വഴിയാക്കി. സംയോജിത ധനകാര്യ മാനേജ്‌മെന്റ് സംവിധാനം (ഐ.എഫ്.എം.എസ്) അനുസരിച്ചാണ് ഏപ്രില്‍ മുതല്‍ ഈ സംവിധാനമേര്‍പ്പെടുത്തിയത്.

പുതിയ സംവിധാനം അനുസരിച്ച് ബജറ്റില്‍ വകയിരുത്തിയിട്ടുള്ള തുക മുഖ്യ കണ്‍ട്രോളിങ് ഓഫിസര്‍ക്ക് (സി.സി.ഒ) സര്‍ക്കാര്‍ ഓണ്‍ലൈന്‍ വഴി നല്‍കും. സി.സി.ഒ ഈ തുക എല്ലാ ഡി.ഡി.ഒ മാര്‍ക്കും ഓണ്‍ലൈന്‍ വഴി വീതിച്ചു നല്‍കണം.

നിലവില്‍ കത്ത് മുഖാന്തിരം നിര്‍വഹിച്ചിരുന്ന അലോട്ട്‌മെന്റ് പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നതിനാല്‍ ഇനി വകുപ്പുതല ഉദ്യോഗസ്ഥര്‍ ട്രഷറിക്ക് കത്ത് വഴി അലോട്ട്‌മെന്റ് നല്‍കേണ്ടതില്ല. ഏപ്രില്‍ 25 വരെ അലോട്ട്‌മെന്റ് കത്ത് രൂപത്തിലും ഓണ്‍ലൈനായും ട്രഷറികള്‍ സ്വീകരിക്കും.

ഏപ്രില്‍ 25ന് ശേഷം ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് മാത്രമേ ട്രഷറികള്‍ സ്വീകരിക്കുകയുള്ളൂ. ഏപ്രില്‍ 25 മുതല്‍ എല്ലാ കണ്ടിജന്റ് ബില്ലുകളും പൂര്‍ണമായി ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും.

ബന്ധപ്പെട്ട ഡി.ഡി.ഒ മാര്‍ ട്രഷറിയില്‍ നിന്ന് ലഭിക്കുന്ന യൂസര്‍ ഐ.ഡി ഉപയോഗിച്ച് ബില്ലുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദാംശം http:te-asury.kerala.gov.inams, http:tea-sury.kerala.gov.inims എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.