2017 March 23 Thursday
സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും
വയലാര്‍

ബഗ്ദാദിലെ ചാവേര്‍ സ്‌ഫോടനം: ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു

17car0109

ബഗ്ദാദ്: കഴിഞ്ഞ ദിവസം ബഗ്ദാദിലുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. ഞായറാഴ്ച ബാഗ്ദാദ് മാര്‍ക്കറ്റിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.

അല്‍വാത്-ജാമില മാര്‍ക്കറ്റില്‍ ചരക്കു ലോറി പൊട്ടിത്തെറിച്ചായിരുന്നു ആദ്യ സ്‌ഫോടനം. ഇതില്‍ 11 പേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ടാമത്തെ സ്‌ഫോടനം ബലദിയാത്തില്‍ ചാവേര്‍ സ്വന്തം ശരീരത്തിലെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

ഇവിടെ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഐ.എസ്.ഐ.എസ് മീഡിയാ വിഭാഗമാണ് ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ടുള്ള വാര്‍ത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്.