2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബക്കളത്ത് സി.പി.എം ഓഫിസിനുനേരെ അക്രമം

തളിപ്പറമ്പ്: ബക്കളത്ത് സി.പി.എം ഓഫിസിനുനേരെ അക്രമം. മടയിച്ചാലിലെ സി.പി.എം ബക്കളം നോര്‍ത്ത് ബ്രാഞ്ച് കമ്മിറ്റി ഓഫിസിന് നേരെയാണ് അക്രമം. ഓഫിസും ചെഗുവേര ക്ലബും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പത്ത് ജനല്‍ചില്ലുകളാണ് ഇന്നലെ പുലര്‍ച്ചെ അടിച്ചുതകര്‍ത്തത്. നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി പി.വി സതീഷ്‌കുമാറിന്റെ പരാതിയില്‍ തളിപ്പറമ്പ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
തളിപ്പറമ്പ് സി.ഐ എ. അനില്‍കുമാര്‍, എസ്.ഐ കെ.കെ പ്രശോഭ്, സ്‌പെഷല്‍ബ്രാഞ്ച് എ.എസ്.ഐ കെ. മൊയ്തീന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് പരിശോധന നടത്തി. അക്രമത്തിന് പിന്നില്‍ മുസ്‌ലിം ലീഗാണെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബക്കളത്ത് സി.പി.എം പ്രകടനം നടത്തി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.