2019 November 12 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ബംഗ്ലാദേശ് ജമാഅത്ത് നേതാവ് മിര്‍ ക്വാസിം അലിയെ തൂക്കിലേറ്റി

ധാക്ക: ബംഗ്ലാദേശിലെ ജമാഅത്ത് ഇസ്‌ലാമി നേതാവ് മിര്‍ ക്വാസിം അലിയെ തൂക്കിലേറ്റി. കാശിംപൂര്‍ ജയിലില്‍ ശനിയാഴ്ച രാത്രി പ്രാദേശിക സമയം 10.30 നാണ് വധശിക്ഷ നടപ്പാക്കിയത്. കനത്ത സുരക്ഷയിലാണ് ശിക്ഷാവിധി നടപ്പാക്കിയത്.

ബംഗ്ലാദേശ് വിമോചന സമര കാലത്ത് അതിക്രമങ്ങള്‍ നടത്തിയെന്ന പേരിലാണു മിര്‍ ക്വാസിമിനു ശിക്ഷ വിധിച്ചത്. വിധിക്കെതിരെ മിര്‍ ക്വാസിം സമര്‍പ്പിച്ച അപ്പീല്‍ സുപ്രിംകോടതി തള്ളിയിരുന്നു. സുപ്രീകോടതി വധശിക്ഷ ശരിവെച്ച സാഹചര്യത്തില്‍ പ്രസിഡന്റിന് ദയാഹരജി സമര്‍പ്പിക്കാമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍, ദയാഹര്‍ജി സമര്‍പ്പിക്കാന്‍ അദ്ദേഹം സന്നദ്ധമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയത്.

പ്രധാനമന്ത്രി ശൈഖ് ഹസീന പ്രത്യേക ട്രൈബ്യൂണലിന് രൂപം കൊടുത്ത ശേഷം തൂക്കിലേറ്റപ്പെടുന്ന ആറാമത്തെ ആളാണ് മിര്‍ ക്വാസിം. സംഭവത്തില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.