2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

ബംഗ്ലാദേശില്‍ മിന്നലേറ്റ് 64 മരണം

ധാക്ക: ബംഗ്ലാദേശില്‍ മിന്നലേറ്റ് 64 പേര്‍ മരിച്ചു. കര്‍ഷകരാണ് കൂടുതലായും മരിച്ചത്.
ബംഗ്ലാദേശില്‍ കാര്‍ഷിക വിളവെടുപ്പു സമയമായതിനാലാണ് കൂടുതലായും കര്‍ഷകര്‍ അപകടത്തില്‍പ്പെട്ടത്. ഉയര്‍ന്ന താപനിലയും വനനശീകരണവുമാണ് ദുരന്തത്തിനു കാരണമെന്നു കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു. ബംഗ്ലാദേശില്‍ മിന്നലേറ്റുള്ള മരണങ്ങള്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍ പതിവാണ്. ഈ വര്‍ഷം മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 88 കടന്നതായി ബംഗ്ലാദേശ് ദുരന്തനിവാരണ സംഘം അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.