2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബംഗ്ലാദേശില്‍ ബോട്ടപകടം: 30 മരണം

 

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ യാത്രാ ബോട്ട് ഫെറിയിലിടിച്ച് മുങ്ങി മൂന്നു കുട്ടികളുള്‍പ്പെടെ 30 പേര്‍ മരിച്ചു.
ബോട്ടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെടെ 50ലേറെ യാത്രക്കാരുണ്ടായിരുന്നു. മരിച്ചവരില്‍ ഏഴുപേര്‍ സ്ത്രീകളാണ്.
ഇന്നലെ രാവിലെ 9.30ന് ബുറിഗംഗ നദിയിലായിരുന്നു അപകടം.
മോണിങ് ബേര്‍ഡ് എന്നു പേരുള്ള യാത്രാ ബോട്ട് മറ്റൊരു ഫെറിയുടെ പിന്നിലിടിക്കുകയായിരുന്നു. ഫെറിയില്‍ 100ലേറെ യാത്രക്കാരുണ്ടായിരുന്നു.
20 പുരുഷന്മാരുടേതുള്‍പ്പെടെ 30 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അഗ്‌നിശമന സേനാംഗമായ മുങ്ങല്‍ വിദഗ്ധന്‍ അബുല്‍ ഖൈര്‍ പറഞ്ഞു.
കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ തിരച്ചില്‍ തുടരുകയാണ്. അമിതമായി യാത്രക്കാരെ കുത്തിനിറച്ചതിനാലല്ല അപകടമെന്നും അശ്രദ്ധ മൂലമാണെന്നും ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് മേധാവി ഗുലാം സാദിഖ് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.