2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ബംഗ്ലാദേശില്‍ അവാമി ലീഗ് എം.പി വെടിയേറ്റ് മരിച്ചു

ധാക്ക: ബംഗ്ലാദേശില്‍ അവാമി ലീഗ് എം.പി വെടിയേറ്റ് മരിച്ചു. 48ഉകാരനായ മൻസൂറുല്‍  ഇസ്‌ലാം ആണ് കൊല്ലപ്പെട്ടത്. ബംഗ്ലാദേശിലെ ഭരണ കക്ഷിയാണ് അവാമി ലീഗ്. ഇദ്ദേഹത്തിന്റെ വസതിയില്‍ അതിക്രമിച്ച് കയറിയ മൂന്നംഗ അക്രമി സംഘം നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് അദ്ദേഹം മരണപ്പെട്ടത്.

വെടിയുതിര്‍ത്തതിന് ശേഷം ആക്രമി സംഘം മോട്ടോര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. ഇദ്ദേഹത്തിന് അഞ്ചു തവണ വെടിയേറ്റതായി റാംഗ്പൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. 2015 ഒക്ടോബറില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയെ വെടിവെച്ച കേസില്‍ മൻസൂറുല്‍ അറസ്റ്റിലായിരുന്നു. പിന്നീട് അദ്ദേഹം ജാമ്യത്തിലിറങ്ങുകയായിരുന്നു. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News