2019 June 26 Wednesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

ബംഗ്ലാദേശിലെ ജമാഅത്ത് ഇസ്‌ലാമി നേതാവ് മുതീഉര്‍ റഹ്മാന്‍ നിസാമിയെ തൂക്കിലേറ്റി

ധാക്ക: ബംഗ്ലാദേശിലെ മുതിര്‍ന്ന ജമാഅത്തെ ഇസ്‌ലാമി നേതാവ് മുതീഉര്‍റഹ്മാന്‍ നിസാമിയെ തൂക്കിലേറ്റി. 1971ലെ യുദ്ധക്കുറ്റങ്ങളുമായി ബന്ധപ്പെട്ടാണ് വധശിക്ഷ. നിസാമിയെ ധാക്കയിലെ സെന്‍ട്രല്‍ ജയിലില്‍ പ്രാദേശിക സമയം 12.01നാണ് തൂക്കിലേറ്റിയത്.
1971ലെ സ്വാതന്ത്ര്യസമരകാലത്ത് വംശഹത്യ, കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് 72 കാരനായ മുതീഉര്‍റഹ്മാന്‍ നിസമിയടെ മേല്‍ ചുമത്തപ്പെട്ടത്. വിധിക്കെതിരേ പ്രതി നല്‍കിയ ഹരജി സുപ്രിം കോടതി തള്ളിയിരുന്നു. സംഭവത്തോടനുബന്ധിച്ച് ധാക്കയിലും അതിര്‍ത്തികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Trending News