2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ബംഗാളില്‍ ബി.ജെ.പി പ്രതിരോധത്തില്‍

കൊല്‍ക്കത്ത: പ.ബംഗാളില്‍ ബി.ജെ.പി നേതാവിന്റെ കൈയ്യില്‍ നിന്ന് നോട്ടുകളുടെ ശേഖരം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പാര്‍ട്ടി നേതൃത്വം പ്രതിസന്ധിയില്‍. മോദിയുടെ പണം പിന്‍വലിക്കല്‍ നടപടിയെ ശക്തമായി എതിര്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ഇത് ആയുധമാക്കി ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ബി.ജെ.പി നേതാവായ മനുശര്‍മയില്‍ നിന്ന് 33 ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം പൊലിസ് പിടിച്ചെടുത്തത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രൂക്ഷമായ ആരോപണത്തെ നേരിടാനായി തങ്ങള്‍ ഈ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തുവെന്നറിയിച്ച് തലയൂരാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
കള്ളപ്പണത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍തന്നെ കള്ളപ്പണം സൂക്ഷിക്കുന്നതെന്ന് പറഞ്ഞാണ് തൃണമൂല്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News