2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ബംഗാളില്‍ കലാപം തുടരുന്നു

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ ഉണ്ടായ കലാപം രൂക്ഷമാകുന്നു. തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള രൂക്ഷമായ തര്‍ക്കമാണ് കലാപത്തിലേക്ക് വഴിമാറുന്നത്.
പലയിടത്തും ഇത് ചോരക്കളിയായി മാറുകയാണ്. ഇന്നലെ ഹൗറയിലെ സര്‍പോത ഗ്രാമത്തില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്റെ മൃതദേഹം മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. സമതുല്‍ ദോളു എന്ന പ്രവര്‍ത്തകനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജയ് ശ്രീറാം വിളിച്ചതിന് ഇയാളെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സ്വദേശ് മന്നയുടെ മൃതദേഹവും മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നു.
മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. എന്നാല്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ മരണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരുതരത്തിലുള്ള പങ്കുമില്ലെന്ന് പാര്‍ട്ടി എം.എല്‍.എ പുലാക് റോയ് പറഞ്ഞു.
ജനങ്ങള്‍ക്കിടയില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് ബി.ജെ.പി ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മരണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരുതരത്തിലുള്ള പങ്കുമില്ല. ഇത്തരം ആരോപണം ഉന്നയിക്കുന്ന ബി.ജെ.പിക്ക് ജനങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News