2017 September 21 Thursday
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ ലവനിയിലാദിമമായൊരാത്മരൂപം; അവനവനാത്മസുഖത്തിനാചരിക്കു ന്നവയപരന്നു സുഖത്തിനായ് വരേണം
ശ്രീനാരായണ ഗുരു

ബംഗളൂരു എഫ്.സി ഇന്ന് കളത്തില്‍

പ്യോങ് യാങ്: എ.എഫ്.സി കപ്പിലെ ഇന്റര്‍സോണ്‍ സെമിഫൈനല്‍ പ്ലേ ഓഫിന്റെ രണ്ടാം പാദത്തില്‍ ഇന്ന് ഉത്തരകൊറിയന്‍ ടീം ഏപ്രില്‍ 25 സ്‌പോര്‍ട്‌സ് ക്ലബിനെ ബംഗളൂരു എഫ്.സി നേരിടും. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യ പാദത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ബംഗളൂരു ഏപ്രില്‍ 25നെ പരാജയപ്പെടുത്തിയിരുന്നു.
പ്യോങ് യാങില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ ആദ്യ മത്സരത്തിലെ പോലെ എളുപ്പത്തില്‍ ജയം നേടാന്‍ ബംഗളൂരുവിന് സാധിക്കില്ല. നേരത്തെ പ്യോങ് യാങില്‍ കളിച്ച പരിചയവും ബംഗളൂരുവിനില്ല. ആദ്യ ഘട്ടത്തില്‍ മഴയുടെ ആനുകൂല്യവും ബംഗളൂരുവിനുണ്ടായിരുന്നു. ആദ്യ പാദത്തിലെ മൂന്നു ഗോളിന്റെ പിന്‍ബലമാണ് ടീമിന് ഉള്ളത്. സുനില്‍ ഛേത്രി, ആസ്‌ത്രേലിയന്‍ മധ്യനിര താരം എറിക് പാര്‍ട്ടാലു, ഡിമാസ് ഡെല്‍ഗാഡോ എന്നിവരുടെ ഫോം ബംഗളൂരുവിന് ആത്മവിശ്വസം നല്‍കുന്നുണ്ട്. ഇവര്‍ മികവ് തുടര്‍ന്നാല്‍ ടീമിന് അനായാസം ജയിക്കാന്‍ സാധിക്കും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.