2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

ബംഗളൂരുവില്‍ വാഹനാപകടം: നാല് മലയാളികള്‍ മരിച്ചു

ബംഗളൂരു: ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാറില്‍ ബംഗളൂരു മെട്രോ പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസിടിച്ച് അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കൊല്ലം ചവറ സ്വദേശികളായ മേഴ്‌സി ജോസഫ്(65), മകന്‍ ലവിന്‍ ജോസഫ് (24), എല്‍സമ്മ(86), റീന ബ്രിട്ടോ(85) എന്നിവരാണ് മരിച്ചത്.
ഒപ്പം യാത്രചെയ്ത മാറത്തഹള്ളി മുനിയക്കോള സ്വദേശി തോമസിന്റെ ഭാര്യ ഷീജ(52)യെ ഗുരുതര പരുക്കുകളോടെ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലോടെ ഔട്ടര്‍റിങ് റോഡിലായിരുന്നു അപകടം.
ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ എ.സി വോള്‍വോ ബസ് നിയന്ത്രണംവിട്ട് കാറില്‍ ഇടിച്ചു കയറുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന ലെവിനും മുന്‍സീറ്റിലിരുന്ന മേഴ്‌സിയും സംഭവസ്ഥലത്തും മറ്റു രണ്ടു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി വൈദേഹി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്ന് രാവിലെ നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബംഗളൂരുവില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.