2018 January 13 Saturday
കപടലോകത്തിലെന്നുടെ കാപട്യം സകലരും കാണ്മതാണെന്‍ പരാജയം
കുഞ്ഞുണ്ണി

ബംഗളൂരുവിനെ രാജ്യത്തെ രണ്ടാം തലസ്ഥാനമാക്കണമെന്ന് കര്‍ണാടക മന്ത്രി

ബംഗളൂരു: രാജ്യത്തിന്റെ രണ്ടാം തലസ്ഥാനമായി ബംഗളൂരുവിനെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.
ഇന്ത്യക്ക് ഒരു രണ്ടാം തലസ്ഥാനം അനിവാര്യമാണ്. ഇതിന് ഏറ്റവും അനുയോജ്യമായ പട്ടണമാണ് ബംഗളൂരുവെന്ന് സംസ്ഥാന വ്യവസായ വകുപ്പുമന്ത്രി ആര്‍.വി ദേശ്പാണ്ഡെ അയച്ച കത്തില്‍ പറയുന്നു.
രാജ്യത്തെ ഏറ്റവും കൂടുല്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരും ഭാഷാ പണ്ഡിതന്‍മാരുമെല്ലാമുള്ള നഗരമാണ് ബംഗളൂരു. വിദ്യാര്‍ഥി ജനസംഖ്യയില്‍ ഡല്‍ഹിയേക്കാള്‍ കൂടുതല്‍ ബംഗളൂരുവിലാണ്.
സാംസ്‌കാരിക വൈവിധ്യവും ഈ പട്ടണത്തിന് സ്വന്തമാണെന്നും മന്ത്രി പറയുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.