
വാഷിങ്ടണ്‍: മൂന്ന് പതിറ്റാണ്ടിന് ശേഷം യു.എസിലെ കരലൈനിലെത്തുന്ന ഫ്ളോറന്‍സ് ചുഴലിക്കാറ്റ് വന്‍നാശം വിതക്കുമെന്ന് മുന്നറിയിപ്പ്. യു.എസിലെ തെക്കുകിഴക്കന്‍ തീരത്തേക്ക് നീങ്ങുന്ന കാറ്റിനെ ശക്തമായ വെള്ളപ്പൊക്കമുണ്ടാവന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് പറഞ്ഞു.
ഫ്ളോറന്‍സ് ഭീകരവും ചരിത്രത്തില്‍ ഏറ്റവും അപകടകരമായ ചുഴലിക്കാറ്റാണെന്ന് നോര്‍ത്ത് കരലോന ഗവര്‍ണര്‍ റോയ് കൂപ്പര്‍ പറഞ്ഞു. വെള്ളിയാഴ്ചയോടെ മാത്രമേ കാറ്റ് കരയില്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളൂവെങ്കിലും നോര്‍ത്ത്, സൗത്ത് കരലൈനകളുടെയും വെര്‍ജീനിയന്‍ തീരങ്ങളിലും ഉഗ്രമായ കാറ്റും തിരകളുംആദ്യമായാണ്.
ക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് വെര്‍ജീനിയ, മെരിലാന്‍ഡ്, വാഷിങ്ടണ്‍ ഡി, നോര്‍ത്ത് കരലൈന, സൗത്ത് കരലൈന എന്നീ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യപിച്ചുള്ള രേഖയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു.
പ്രദേശിക സര്‍ക്കാരുകള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും പ്രതിസന്ധികള്‍ നേരിടാന്‍ പൂര്‍ണ സജ്ജരാണെന്നും ട്രംപ് പറഞ്ഞു.
ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ സൗത്ത് കരലൈന, നോര്‍ത്ത് കരലൈന, വെര്‍ജീനിയ എന്നിവിടങ്ങളിലെ പത്ത് ലക്ഷത്തിലധികം പേരെ ഒഴിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
സര്‍വകലാശാലകള്‍, സ്കൂളുകള്‍, ഫാക്ടറികള്‍ എന്നവ അടച്ചു. മേഖലയിലെ തുറമുഖങ്ങളില്‍ 500 ടണ്ണിലേറെ ഭാരുമുള്ള കപ്പലുകള്‍ പ്രവശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി.