2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ഫ്‌ളാറ്റ് കൈമാറാത്തത് അന്വേഷിക്കണം: പട്ടികജന സമാജം

കണ്ണൂര്‍: കോര്‍പറേഷന്‍ എസ്.സി വിഭാഗത്തിനു അനുവദിച്ച ഫ്‌ളാറ്റ് കൈമാറാത്തതിന്റെ അപാകത പരിശോധിക്കണമെന്നും സഹകരണ മേഖലയിലും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് അവസാനിപ്പിക്കണമെന്നും ഭാരതീയ പട്ടികജന സമാജം ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഇത്തരം ആവശ്യങ്ങളുന്നയിച്ച് അഞ്ചിനു രാവിലെ കലക്ടറേറ്റു പടിക്കല്‍ ധര്‍ണ സംഘടിപ്പിക്കാനും കണ്‍വന്‍ഷന്‍ തീരമാനിച്ചു. എസ്.സി വിഭാഗത്തിനു ജില്ലയില്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായും കണ്‍വന്‍ഷന്‍ കുറ്റപ്പെടുത്തി. താവക്കര എ.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ കെ.ടി ശങ്കരന്‍ ഉദ്ഘാടനം ചെയ്തു.
വിശ്വം കാരച്ചേരി അധ്യക്ഷനായി. മുണ്ടേരി ബാലകൃഷ്ണന്‍, എം.എം ശ്രീധരന്‍, സി പുരുഷോത്തമന്‍ മുട്ടം, കെ.എം ശ്രീധരന്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News