2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടത് വേദനയോടെയെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര

 

ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടത് വേദനയോടെയായിരുന്നുവെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. ഒഴിവാക്കാനാവാത്ത സാഹചര്യത്തിലാണ് അത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. ഇനിയെങ്കിലും കേരളത്തില്‍ അനധികൃത കെട്ടിടങ്ങള്‍ ഉയരില്ല എന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
ഫ്‌ളാറ്റുകള്‍ പൊളിച്ചതായും ഉത്തരവ് നടപ്പാക്കിയതായും ഇന്നലെ സംസ്ഥാന സര്‍ക്കാരും ഫ്‌ളാറ്റ് നിര്‍മാതാക്കളും കോടതിയെ അറിയിച്ചു. നിയമം ലംഘിച്ച് കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് മിശ്ര വ്യക്തമാക്കി. അക്കാര്യത്തിലുള്ള ഉത്തരവ് പിന്നീടാവാം. മരടിലെ അവശിഷ്ടങ്ങള്‍ വേഗത്തില്‍ നീക്കം ചെയ്യണം. ഇതിനു നാലാഴ്ചയില്‍ കൂടുതല്‍ എടുക്കരുത്. ശേഷം തുടര്‍ ഇടപെടലുകളുണ്ടാകും. ഫ്‌ളാറ്റ് പൊളിക്കുന്ന ദൃശ്യങ്ങള്‍ കണ്ടുവെന്നും മിശ്ര പറഞ്ഞു.
നിയമം ലംഘിച്ച് കെട്ടിടങ്ങള്‍ പണിയാന്‍ അനുമതി നല്‍കിയവര്‍ക്കെതിരേ നടപടിയുണ്ടാകണമെന്ന് കോടതിയില്‍ ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടു. കുറ്റക്കാരെ കണ്ടെത്താന്‍ ഒരു ജുഡീഷ്യല്‍ സംവിധാനം ഉണ്ടാകണം. അതുപോലെ നഷ്ടപരിഹാരം സംബന്ധിച്ചും ചില പരാതികളുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതിയെ ചുമതലപ്പെടുത്തണമെന്നും ദവെ ആവശ്യപ്പെട്ടു. ഹൈക്കോടതിക്ക് എങ്ങനെ തെളിവെടുക്കാന്‍ കഴിയുമെന്ന് മിശ്ര തിരിച്ചു ചോദിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.