2017 August 20 Sunday
അവസരം ഒന്നിലധികം തവണ നിങ്ങളുടെ വാതിലില്‍ മുട്ടില്ല
ഷാം ഫോര്‍ട്ട്

ഫ്രീ ഭീം ആപ്പ് പണം ഈടാക്കുന്നു? നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

ഡിജിറ്റല്‍ പണമിടമാട് പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഭീം ആപ്പ് പ്രതീക്ഷിച്ചപോലെ സൗജന്യമല്ലെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാമെങ്കിലും മിക്ക ഉപഭോക്താക്കള്‍ക്കും ഒന്നര രൂപ നഷ്ടമായതായി പരാതിയുയര്‍ന്നിട്ടുണ്ട്.

ഡൗണ്‍ലോഡ് ചെയ്്ത് ഇന്‍സ്്റ്റാള്‍ ചെയ്യുന്നതോടെയാണ് 1.50 രൂപ നഷ്ടമായതായുള്ള എസ്എംഎസ് സന്ദേശം ഉപയോക്താവിനെ തേടിയെത്തുന്നത്. ഇത് എസ്.എം.എസ് ചാര്‍ജാണെന്നാണ് കാണിക്കുന്നത്.

ഇത് മാത്രമല്ല പ്രശ്‌നങ്ങള്‍. ഇന്റര്‍നെറ്റ് ഇല്ലാതെ പോലും ആപ്ലിക്കേഷന്‍ ഉപയോഗിക്കാനാവുമെന്നായിരുന്നു കേന്ദ്രത്തിന്റെ അവകാശ വാദം. എന്നാല്‍ ഓഫ് ലൈനായി ഇടപാടുകള്‍ നടക്കുന്നില്ലെന്ന് വലിയ തോതില്‍ പരാതി ഉയരുന്നുണ്ട്. ഉപഭോക്താക്കള്‍ കൂടിയതോടെ ആപ്പ് ഹാങ്ങാകുക, സ്ലോ ആകുക തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ട്.

ഭീം ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ സാങ്കേതിക നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടും പലര്‍ക്കും ഇടപാട് നടത്താനായില്ലെന്നും പരാതിയുണ്ട്.

ഭീം ആപ്പ് പുറത്തിറക്കി ദിവസങ്ങള്‍ക്കുള്ളില്‍തന്നെ പ്ലേസ്റ്റോറില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന സൗജന്യ ആപ്പുകളില്‍ ഒന്നാമതായി മാറിയിരുന്നു. പത്ത് ലക്ഷത്തിലധികം പേരാണ് ഇതിനോടകം തന്നെ ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്.



 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.