2018 July 12 Thursday
ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്‌നം ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്‌നം
- എ.പി.ജെ അബ്ദുല്‍ കലാം

ഫ്രാന്‍സ് ഉറങ്ങാത്ത രാത്രി; മതിമറന്നാഘോഷിച്ച് ഫ്രഞ്ച് ജനത

പാരിസ്: സ്വന്തം ടീം ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചത് ഒരു ലോകകപ്പ് നേട്ടത്തോളം പോന്ന ആഘോഷമാക്കി ഫ്രഞ്ച് ജനത.
ബെല്‍ജിയത്തിനെ തോല്‍പ്പിച്ച് ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചതിന്റെ ആഘോഷങ്ങള്‍ ഇപ്പോഴും പാരിസിലും മറ്റു നഗരങ്ങളിലും തീര്‍ന്നിട്ടില്ല. റഷ്യയിലേക്ക് കളികാണാന്‍ എത്താന്‍ കഴിയാത്തവരായ എല്ലാനാട്ടുകാരും ഇന്നലെ തെരുവിലായിരുന്നു. ഇതിനു മുമ്പ് സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പിനായിരുന്നു ഫ്രഞ്ച് ജനത ഉറങ്ങാതിരുന്നത്. പാരിസിലെ ചരിത്ര സ്മാരകമായ ഈഫല്‍ ടവര്‍, ആര്‍ക്കി ഡി ട്രിംഫ് എന്നീ സ്മാരകങ്ങള്‍ക്ക് ചുവട്ടിലും പാരിസിന്റെ വിവിധ തെരുവുകളിലും പുലരുവോളം ഫ്രഞ്ചുകാര്‍ ചെലവഴിച്ചു.
ഇനി ചാംപ്യന്‍മാരാകുന്നത് വരെ രാജ്യത്തിന് ഉറക്കമില്ലെന്നും എല്ലാവരും പിന്തുണയുമായി കൂടെയുണ്ടെന്നുമായിരുന്നു ഫ്രാന്‍സ് ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രഖ്യാപനം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.