2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഫ്രാന്‍സില്‍നിന്ന് 6 റഫാല്‍ യുദ്ധവിമാനങ്ങള്‍ ജൂലൈ അവസാനത്തോടെ എത്തിയേക്കും

 

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് ആറ് റഫാല്‍ യുദ്ധവിമാനങ്ങള്‍ ജൂലയ് അവസാനത്തോടെ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ ഇന്ത്യ….ചൈനാ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയും വ്യോമസേന കടുത്ത ജാഗ്രത പാലിക്കുകയും ചെയ്യുന്നതിനിടെയാണ് അത്യാധുനിക യുദ്ധവിമാനങ്ങള്‍ എത്തിക്കുന്നത്. മീറ്റിയോര്‍ എയര്‍ ടു എയര്‍ മിസൈല്‍, സ്‌കാള്‍പ് ക്രൂസ് മിസൈല്‍ എന്നിവ അടങ്ങുന്നതാണ് റഫാല്‍ യുദ്ധവിമാനങ്ങള്‍.
ദീര്‍ഘദൂര എയര്‍ ടു എയര്‍ മിസൈലുകള്‍ കൂടി എത്തുന്നതോടെ വ്യോമസേനയുടെ ആക്രമണശേഷി വന്‍തോതില്‍ വര്‍ധിക്കുമെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. ഇന്ത്യന്‍ വ്യോമ സേനയുടെ പ്രത്യേക അഭ്യര്‍ഥനയുടെ പ്രകാരമാണ് റഫാല്‍ കൈമാറ്റം ഫ്രാന്‍സ് ത്വരിതപ്പെടുത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.