2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കേസിലെ സാക്ഷി സിസ്റ്റര്‍ ലിസിക്കെതിരേ പ്രതികാര നടപടിയുമായി സന്യാസിനിസഭ

കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസില്‍ സാക്ഷിയായ കന്യാസ്ത്രീയോട് വീണ്ടും ഭീഷണി സ്വരമുയര്‍ത്തി സന്യാസിനി സഭ. സ്ഥലംമാറ്റ ഉത്തരവില്‍ പറയുന്നതു പ്രകാരം അനുസരിച്ച് മാര്‍ച്ച് 31നകം വിജയവാഡയില്‍ എത്തണമെന്ന് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിസി വടക്കേയിലിന് നിര്‍ദേശിച്ചു.
ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗക്കേസിനെതിരേ നിലപാടെടുത്ത കന്യാസ്ത്രീകളെയെല്ലാം ഭീഷണിപ്പെടുത്തിയും മാനസികമായി പീഡിപ്പിച്ചുമുള്ള കന്യാസ്ത്രീ മഠത്തിലെ വിചാരണക്കെതിരേ ഇവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
കന്യാസ്ത്രീ മഠത്തില്‍ ഇരകള്‍ മാത്രമല്ല സാക്ഷികളും കഴിയുന്നത് ഭീതിയോടെയാണെന്നും ഏതു സമയവും കൊല്ലപ്പെടാവുന്ന അവസ്ഥയാണെന്നുമുള്ള വെളിപ്പെടുത്തലുമായാണ് സിസ്റ്റര്‍ ലിസി അന്ന് രംഗത്തെത്തിയിരുന്നത്.

മൂവാറ്റുപുഴ ജ്യോതിഭവനിലെ താമസം അനധികൃതമെന്നും സന്യാസിനി സഭ കത്തില്‍ പറയുന്നു. ഉടന്‍ മഠം ഒഴിയണമെന്നും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ വിശദമാക്കുന്നു. കന്യാസ്ത്രീയെ കൗണ്‌സിലിംഗ് ചെയ്യുന്ന സമയത്തു പീഡന വിവരം അറിഞ്ഞിരുന്നുവെങ്കില്‍ എന്തുകൊണ്ട് പോലീസിനെ അറിയിച്ചില്ലെന്ന് കത്തില്‍ ചോദിക്കുന്നുണ്ട്. കന്യാസ്ത്രീയ്ക്ക് ഉചിതമായ നിര്‍ദേശം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ലിസി വടക്കേല്‍ ചെയ്തത് കുറ്റമാണെന്ന് സന്യാസിനി സഭ വിശദമാക്കുന്നു.

സിസ്റ്റര്‍ ലിസി വടക്കേലിനു കൗണ്‍്‌സിലിംഗ് നടത്താന്‍ ഉള്ള അനുമതി ഉണ്ടായിരുന്നില്ല. നേരത്തെ ബിഷപ് ഫ്രാങ്കോയ്‌ക്കെതിരായ ബലാത്സംഗ കേസില്‍ മൊഴിമാറ്റാന്‍ കടുത്ത മാനസിക പീഡനമെന്ന് ലിസ്സി വടക്കേല്‍ വെളിപ്പെടുത്തിയിരുന്നു . മൊഴി മാറ്റിപ്പറഞ്ഞില്ലെങ്കില്‍ സന്യാസ ജീവിതം അവസാനിപ്പിക്കാനാണ് കല്‍പ്പനയെന്ന് സിസ്റ്റര്‍ തുറന്ന് പറഞ്ഞിരുന്നു. പൊലീസ് സാക്ഷിയായ തന്നെ മാനസിക രോഗിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നും സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള സന്യാസ സമൂഹത്തിലെ സിസ്റ്റര്‍ ലിസി വടക്കേല്‍ ആരോപിച്ചിരുന്നു.

എനിക്കറിയാം ഇതെല്ലാം ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെ മൊഴി കൊടുത്തതിന് ശേഷമുണ്ടായതാണ്. കുടുംബത്തിലുള്ളവരോടുപോലും മിണ്ടാന്‍ പാടില്ല എന്നതായിരിക്കുന്നു ഇവിടുത്തെ പുതിയ ചട്ടം.
വെള്ളമില്ല, ഭക്ഷണം തരുന്നില്ല. മനസ് മാറ്റാനും തീരുമാനം മാറ്റാനുമായി മുറിയില്‍ പൂട്ടിയിട്ടു.

തലയില്‍ തേക്കാനുള്ള എണ്ണപോലും തരുന്നില്ല. എണ്ണ ചോദിച്ചപ്പോള്‍ സിസ്റ്റര്‍ മിണ്ടിപ്പോകരുതെന്നും സിസ്റ്റര്‍ക്കിവിടെ എണ്ണയില്ലെന്നുമാണ് മറുപടി നല്‍കിയതെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.
ബിഷപ്പിനെതിരെ നല്‍കിയ മൊഴി മാറ്റണമെന്നാവശ്യപ്പെട്ട് കടുത്ത സമ്മര്‍ദമുണ്ടെന്നാണ് സിസ്റ്റര്‍ ലിസി വടക്കേയില്‍ വെളിപ്പെടുത്തുന്നത്.
ഫ്രാങ്കോ മുളയ്ക്കലിനെതിരായി മൊഴികൊടുത്തതിന്റെ പേരില്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും സിസ്റ്റര്‍ പറയുന്നു. ഇതാത്യമല്ല ഒരു കന്യസ്ത്രീ ഇതേ വിഷയത്തിന്റെ പേരില്‍ മാനസിക പീഡനത്തിനിരയാകുന്നത്.

ഇവരെ മഠം വിട്ട് പോകാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. മഠത്തിനുള്ളില്‍ താന്‍ നേരിടുന്നത് തടങ്കല്‍ ജീവിതമാണ്. ഭക്ഷണവും മരുന്നും നല്‍കുന്നില്ല. മരുന്നിന് പണം ചോദിച്ചപ്പോള്‍ മഠം അധികൃതര്‍ തട്ടിക്കയറി. മഠത്തിലെ കന്യാസ്ത്രീകളെ മുഴുവന്‍ മാറ്റി തന്നെ ഒറ്റപ്പെടുത്തിയെന്നും സിസ്റ്റര്‍ ലിസി വ്യക്തമാക്കുന്നു.

മൊഴിമാറ്റാന്‍ പ്രൊവിന്‍ഷ്യാളും മദര്‍ ജനറാളും നിര്‍ബന്ധിക്കുന്നു. വിജയവാഡ വിട്ട് കേരളത്തിലെത്തിയത് മരണ ഭയത്താലാണ്. വീണ്ടും സ്ഥലം മാറ്റിയത് സമ്മര്‍ദത്തിന്റെ ഭാഗമായിട്ടാണെന്നും ജീവന് ഭീഷണിയുണ്ടെന്നും സിസ്റ്റര്‍ ലിസി വടക്കേയില്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.