
പാരിസ്: ഫ്രഞ്ച് ഓപണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് പോരാട്ടങ്ങളില്‍ നൊവാക് ദ്യോക്കോവിചും റാഫേല്‍ നദാലും മൂന്നാം റൗണ്ടില്‍ കടന്നു. രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ബെല്‍ജിയം താരം ദാര്സിസിനെ അനായാസം മറികടന്നാണ് ദ്യോക്കോവിച് മുന്നേറിയത്.സ്കോര്‍ 7-5, 6-3, 6-4.
നദാല്‍ അര്‍ജന്റീനയുടെ ഫാഗുന്ഡോ ബാഗ്നിസിനെയാണ് തകര്‍ത്തത്. സ്കോര്‍ 6-3, 6-0, 6-3. കരിയറിലെ 200ാം ഗ്രാന്‍ഡ് സ്ലാം മത്സര വിജയമായിരുന്നു നദാലിന്റേത്. ഫ്രാന്‍സിന്റെ നിക്കോളാസ് മഹുറ്റാണ് നദാലിന് മൂന്നാം റൗണ്ടില്‍ എതിരാളി. രണ്ടാം റൗണ്ടിലെ മറ്റ് മത്സരങ്ങളില്‍ ബെറിഡിക് ജാസിരിയെ പരാജയപ്പെടുത്തി.സ്കോര്‍ 1-6, 6-2, 2-6, 4-6.
വനിതാ വിഭാഗത്തില്‍ സൂപ്പര്‍ താരം സെറീന വില്യംസും അന്നാ ഇവാനോവിക്കും മൂന്നാം റൗണ്ടില്‍ കടന്നിട്ടുണ്ട്. സെറീന ഏകപക്ഷീയമായ പോരാട്ടത്തില്‍ ടെലേന പെരേരയെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍ 6-2, 6-1. ഇവാനോവിക്ക് ജപ്പാന്റെ കുറുമി നാരയെയാണ് മറികടന്നത്. സ്കോര്‍ 7-5, 6-1. മറ്റൊരു മത്സരത്തില്‍ ഈഡന് ബുച്ചാര്‍ഡിനെ ബാസിന്‍സ്കി അട്ടിമറിച്ചു. സ്കോര്‍ 6-4, 6-4.