2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

ഫോര്‍ ദ പീപ്പിള്‍ സംവിധാനം സ്വാഗതാര്‍ഹം

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഫോര്‍ ദ പീപ്പിള്‍ പരാതി പരിഹാര സംവിധാനം പൊതുജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്. തദ്ദേശ സ്ഥാപനങ്ങളില്‍ സ്വന്തക്കാര്‍ക്കും പാര്‍ട്ടി അനുഭാവികള്‍ക്കും വഴി വിട്ട് സേവനം നല്‍കുകയും സാധാരണക്കാരായ ജനങ്ങളുടെ അപേക്ഷകള്‍ തീര്‍പ്പാകാതെ ദിവസങ്ങളോളം കെട്ടിക്കിടക്കുന്നതും ഒരു പരിധി വരെ ഒഴിവാക്കാന്‍ ഇതു മൂലം സാധിക്കും. ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന പരാതികള്‍ക്ക് കാലതാമസം കൂടാതെ നടപടി സ്വീകരിച്ചാല്‍ ഫോര്‍ ദ പീപ്പിള്‍ ജനകീയമാകും .

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.