2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് ലൈറ്റില്ല ഇരുട്ടില്‍ത്തപ്പി സഞ്ചാരികള്‍

മട്ടാഞ്ചേരി: പതിനായിരകണക്കിന് പേര്‍ എത്തുന്ന ഫോര്‍ട്ടുകൊച്ചി മഹാത്മ ഗാന്ധി കടപ്പുറത്ത് രാത്രി കാലം കൊടും ഇരുട്ടില്‍ ആയതോടെ സഞ്ചാരികള്‍ വലയുന്നു.
അടുത്തിടെയായി ബീച്ചിന്റെ സൗകര്യവല്‍ക്കരണത്തിനായി നാലുകോടി മുടക്കിയെങ്കിലും കടപ്പുറത്ത് രാത്രി കാലങ്ങളില്‍ എത്തുന്ന വിദേശികള്‍ അടക്കമുള്ളവര്‍ നിരാശയോടെ മടങ്ങുകയാണ് . കൊച്ചി നഗരസഭയുടെ ടൗണ്‍ പ്ലാനിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രതിനിധാനം ചെയ്യുന്ന ഡിവിഷനാണ് ഇത്. തെരുവുവിളക്കുകള്‍ ഒന്നുപോലും ഇവിടെ തെളിയുന്നില്ല. കടപ്പുറത്ത് കച്ചവടം നടത്തുന്ന ഐസ്‌ക്രീം കച്ചവടക്കാരുടെ വണ്ടിയില്‍ നിന്നും തെളിയുന്ന വിളക്കുകളാണ് സഞ്ചാരികള്‍ക്ക് തുണയാകുന്നത്.
കടപ്പുറത്ത് വിഷപാമ്പുകളുടെ ശല്യം ഏറിയിരിക്കെയാണ് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട അധികൃതരുടെ അനാസ്ഥ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News