2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഫോണ്‍ പൊട്ടിത്തെറിക്കുന്നു: സാംസങ് ഗാലക്‌സി-7 വില്‍പന നിര്‍ത്തി

സാംസങ് ഗാലക്‌സി7 ഫോണുകള്‍ കമ്പനി തിരിച്ചു വിളിക്കുന്നു. ബാറ്ററി പ്രശ്‌നത്തെ തുടര്‍ന്ന് തീ പിടിക്കുന്നതായ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ദക്ഷിണ കൊറിയന്‍ കമ്പനിയാണ് സാംസങ്. ചാര്‍ജ് ചെയ്യുമ്പോഴോ അതിനു ശേഷമോ ഫോണ്‍ പൊട്ടിത്തെറിക്കുന്നുവെന്നാണ് പരാതി.

ഇതോടെ സാംസങ് ഗാലക്‌സി7 ന്റെ വില്‍പനയും കമ്പനി നിര്‍ത്തിവച്ചു. ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട ഉപഭോക്താക്കള്‍ ഫോണ്‍ തിരിച്ചു നല്‍കിയാല്‍ പുതിയ ഫോണ്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു. 10 രാജ്യങ്ങളിലായി 25 ലക്ഷം ഗാലക്‌സി7 ഫോണുകള്‍ ഇതിനകം വിറ്റഴിച്ചിട്ടുണ്ട്.

160902121639-samsung-galaxy-note-7-fire-front-780x439

നിര്‍മാണത്തിലെ ചെറിയ പിഴവാണ് പ്രശ്‌നത്തിനു കാരണമെന്നും ഇതു പരിഹരിക്കുമെന്നും സാംസങ് മൊബൈല്‍ ബിസിനസ് പ്രസിഡന്റ് കോ ദോങ് ജിന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും വ്യാപാര നഷ്ടം കണക്കാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. സാംസങ് ഫോണുകള്‍ക്ക് ബാറ്ററി നിര്‍മിച്ചു നല്‍കുന്നത് മറ്റു കമ്പനികളാണ്. ആപ്പിള്‍ പുതിയ സീരിസിലുള്ള ഐ ഫോണ്‍ പുറത്തിറക്കുന്നതിന് ഒരാഴ്ച മുന്‍പാണ് സാംസങ് ഫോണുകള്‍ തിരിച്ചുവിളിച്ചത്. 35 ഫോണുകള്‍ പൊട്ടിത്തെറിച്ചുവെന്ന പരാതികളാണ് ലോക വ്യാപകമായി സാംസങ്ങിന് ലഭിച്ചത്. ഈ പരാതികളെല്ലാം കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.