2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഫേസ്ബുക്ക് ലൈവായി ബലാത്സംഗ ദൃശ്യം; ആസ്വദിച്ചത് 40ലേറെ പേര്‍, ആരും റിപ്പോര്‍ട്ട് ചെയ്തില്ല

ചിക്കാഗോ: യു.എസിലെ ചിക്കഗോയില്‍ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ ഫേസ്ബുക്കില്‍ ലൈവില്‍. നിരവധിയാളുകള്‍ ഈ വീഡിയോ കണ്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഒരാള്‍ പോലും ഇത് പൊലിസില്‍ അറിയിച്ചില്ലെന്നും റിപ്പോര്‍ട്ട്.

സംഭവത്തില്‍ അഞ്ചോ ആറോ ആളുകള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ചിക്കാഗോ പൊലിസ് പറഞ്ഞു. ഇവര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. വീഡിയോ കണ്ട 40 പേരില്‍ ഒരാള്‍ പോലും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തില്ലെന്നും പൊലിസ് പറയുന്നു. പെണ്‍കുട്ടിയുടെ അമ്മ പരാതിപ്പെട്ടപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതെന്നും പൊലിസ് വക്താവ് പറഞ്ഞു.

പെണ്‍കുട്ടിയെ കുറേ നാളായി കാണാനില്ലെന്നു പറഞ്ഞ് ഞായറാഴ്ചയാണ് അമ്മ പൊലിസിനെ സമീപിച്ചത്. പിന്നീട് ചൊവ്വാഴ്ച വൈകുന്നേരം കുട്ടിയെ കണ്ടെടുത്തു. അവശനിലയിലായിരുന്ന പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ദൃശ്യങ്ങള്‍ നീക്കം ചെയ്തതായി ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.