2017 May 27 Saturday
സ്വര്‍ഗത്തിന് റയ്യാന്‍ എന്ന ഒരു കവാടമുണ്ട്. ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ നോമ്പുകാരല്ലാതെ ആരും ആ കവാടത്തിലൂടെ പ്രവേശിക്കില്ല.
മുഹമ്മദ് നബി(സ്വ)

ഫേസ്ബുക്കിലെ ഞരമ്പുരോഗികള്‍ ജാഗ്രതൈ..! കേരള സൈബര്‍ വാരിയേഴ്‌സ് രംഗത്ത്

തിരുവനന്തപുരം: ഫേസ്ബുക്കിലെ ഞരമ്പുരോഗികളെ ലക്ഷ്യമിട്ടു കേരള സൈബര്‍ വാരിയേഴ്‌സ് സൈബര്‍ യുദ്ധം തുടങ്ങി.
അടുത്തിടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമിച്ച പാക്കിസ്ഥാന്റെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു പണി കൊടുത്ത കേരള സൈബര്‍ വാരിയേഴ്‌സാണ് ഫേസ്ബുക്കിലെ ഞരമ്പുരോഗികളെ ലക്ഷ്യമാക്കി പ്രവര്‍ത്തനം തുടങ്ങിയത്. മലയാളികളായ എത്തിക്കല്‍ ഹാക്കര്‍മാരുടെ സംഘമാണ് കേരള സൈബര്‍ വാരിയേഴ്‌സ്.
വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ച് സെക്‌സ് ചാറ്റ് ചെയ്യുന്നവരുടെ യഥാര്‍ഥ വിവരങ്ങള്‍ പുറത്തുവിടുമെന്നു കേരള സൈബര്‍ വാരിയേഴ്‌സ് ഞരമ്പന്‍മാര്‍ക്കു കഴിഞ്ഞദിവസം ഫേസ്ബുക്ക് പേജിലൂടെ മുന്നറിയപ്പു നല്‍കി. സെക്‌സ് ചാറ്റ് ചെയ്യുന്ന അക്കൗണ്ടുകളുടെയും, അശ്ലീല പരാമര്‍ശങ്ങളടങ്ങിയ പേജുകളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ യഥാര്‍ഥ വിവരങ്ങള്‍ സൈബര്‍ വാരിയേഴ്‌സ് പുറത്തു കൊണ്ടുവരും.
നേരത്തെ ഇത്തരം വ്യാജ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു യഥാര്‍ഥ വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നതായും എന്നാല്‍ ഇതിലൊരാള്‍ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നും പേജില്‍ പറയുന്നു. ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാവില്ലെന്നും ആയതിനാല്‍ ഇത്തരത്തിലുള്ള വ്യാജ അക്കൗണ്ടുകളും പേജുകളും എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്യണമെന്നും സൈബര്‍ വാരിയേഴ്‌സ് നിര്‍ദേശിക്കുന്നു.
യൂസറുടെ ഫോണ്‍ നമ്പര്‍, വിലാസം, ഐ.പി അഡ്രസ്, തുടങ്ങിയവ പരസ്യപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.