2018 October 20 Saturday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

ഫെലിപ്പ് മാസ്സയ്ക്ക് ഏഴാം സ്ഥാനം

റിയോ ഡി ജനീറോ: ബ്രസീലിയന്‍ ഗ്രാന്‍ഡ് പ്രീയിലെ തന്റെ അവസാന മത്സരത്തില്‍ ഫെലിപ്പ് മാസ്സയ്ക്ക് ഏഴാം സ്ഥാനം. നേരത്തെ തന്നെ 2017 അവസാനത്തോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ച മാസ്സ വികാരഭരിതനായാണ് മത്സരത്തിന് ശേഷം സംസാരിച്ചത്. ഏഴാം സ്ഥാനം വിജയത്തിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇതേ ഗ്രാന്‍ഡ് പ്രീയില്‍ റണ്ണറപ്പായിട്ടുണ്ട് മാസ്സ. ആരാധകര്‍ക്ക് നന്ദി പറയാനും അദ്ദേഹം സമയം കണ്ടെത്തി. മത്സരം കാണാന്‍ അദ്ദേഹത്തിന്റെ കുടുംബവും എത്തിയിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.