2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഫെയ്‌സ്ബുക്ക് ലൈവിലൂടെ ഇനി സ്‌പോര്‍ട്‌സും

മേജര്‍ ലീഗ് ബേസ്‌ബോള്‍ ഇനി മുതല്‍ ഫേസ്ബുക്ക് ലൈവിലൂടെ കാണാം. ആഴ്ചയില്‍ ഒന്നു വീതം ഫെയ്‌സ്ബുക്ക് ലൈവിലൂടെ സംപ്രേഷണത്തിനൊരുങ്ങുകയാണ് അധികൃതര്‍. ഈ നീക്കത്തിലൂടെ സ്‌പോര്‍ട്‌സിന്റെ എല്ലാ മേഖലയിലേക്കും വ്യാവസായികാടിസ്ഥാനത്തില്‍ നീങ്ങാനാവുമോ എന്ന് ഇതിനുശേഷം വ്യക്തമാകും.

എന്നാല്‍, ഫെയ്‌സ്ബുക്കിന് പിന്നാലെ പ്രധാന എതിരാളി ട്വിറ്ററും ലീഗ് അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സൈറ്റുകള്‍ സ്‌പോര്‍ട്‌സ് രംഗത്ത് കാണിക്കുന്ന താല്‍പര്യം ആശാവഹമാണെന്നും ഇത് കൂടുതല്‍ ആളുകളെ പ്രത്യേകിച്ച് യുവാക്കളെ കായിക മേഖലയിലേക്ക് ആകര്‍ഷിക്കുമെന്നും ലീഗ് വക്താവ് പറഞ്ഞു.

യൂണിവിഷന്‍ കമ്യൂണിക്കേഷന്‍ നിലവില്‍ മെക്‌സിക്കന്‍ സോക്കര്‍ലീഗ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ സംപ്രേഷണം നടത്താന്‍ കരാറായിട്ടുണ്ട്. ഫെയ്‌സ്ബുക്കിലൂടെ ലീഗിന് നല്ല പ്രചാരം നേടാനായിട്ടുണ്ടെന്നും അതിനാലാണ് ഫെയ്്‌സ്ബുക്കിലൂടെ സംപ്രേഷണം ചെയ്യാനൊരുങ്ങുന്നതെന്നും യൂണീവിഷന്‍ കമ്യൂണിക്കേഷന്‍ ചീഫ് കൊമേഴ്‌സ്യല്‍ ഓഫിസര്‍ ടോണിയോ കോണര്‍ വ്യക്തമാക്കി.

കരാര്‍ പ്രകാരം മെക്‌സിക്കന്‍ സോക്കര്‍ലീഗ് ലിഗാ എം.എക്‌സിലെ 46 കളികള്‍ ഫെയ്‌സ്ബുക്ക് സംപ്രേഷണം ചെയ്യും. എന്നാല്‍ ഏതൊക്കെ ടീമുകളുടെ കളികളാണ് സംപ്രേഷണം ചെയ്യുകയെന്നുള്ള വിവരം പുറത്തുവിട്ടിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.