2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ തൊഴിലധിഷ്ടിത കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള 12 ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഈ വര്‍ഷം ആരംഭിക്കുന്ന വിവിധ കോഴ്‌സുകളില്‍ പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, തത്തുല്യം പരീക്ഷ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സിയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന റാങ്ക് ലിസ്റ്റില്‍നിന്നാണ് പ്രവേശം.
അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും ംംം.ളരശസലൃമഹമ.ീൃഴ വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫീസ് 50 രൂപ. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് 25 രൂപ. അപേക്ഷിക്കേണ്ട രീതി വെബ്‌സൈറ്റിലുണ്ട്. ഒരാള്‍ക്ക് ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏത് സെന്ററിലേക്കും അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുന്ന സ്ഥാപനത്തിലേക്കാണ് പ്രവേശത്തിന് പരിഗണിക്കുക.

പ്രവേശം ലഭിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും എസ്.ഇ.ബി.സി വിഭാഗങ്ങളില്‍പെടുന്നവര്‍ക്കും ഫീസ് ഇളവുകള്‍ ഉള്‍പ്പെടെ സര്‍ക്കാറില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാകും. കോഴ്‌സുകളുടെ പഠനപരിശീലന കാലാവധി ഒരു വര്‍ഷമാണ്. ഇതില്‍ മൂന്നു മാസം പ്രായോഗിക പരിശീലനമായിരിക്കും. സാങ്കേതിക പരീക്ഷാ കണ്‍ട്രോളറാണ് പരീക്ഷ നടത്തി വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് സമ്മാനിക്കുന്നത്. ഈ സര്‍ട്ടിഫിക്കറ്റിന് വിവിധ തൊഴിലുകള്‍ക്ക് പി.എസ്.സിയുടെ അംഗീകാരവുമുണ്ട്.
ഇന്‍സ്റ്റിറ്റ്യൂട്ടും കോഴ്‌സുകളും:
1. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എഫ്.സി.ഐ) പട്ടം, മരപ്പാലം, തിരുവനന്തപുരം 0471 2728340, ഫ്രണ്ട് ഓഫിസ് ഓപറേഷന്‍ (30 സീറ്റുകള്‍), ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (40), ഫുഡ് പ്രൊഡക്ഷന്‍ (30).

2. എഫ്.സി.ഐ കടപ്പാക്കട, കൊല്ലം 0474 2767635. ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (40), ഫുഡ് പ്രൊഡക്ഷന്‍ (40).
3. എഫ്.സി.ഐ, കുമാരനല്ലൂര്‍, കോട്ടയം 0481 2312504. ഫ്രണ്ട് ഓഫിസ് ഓപറേഷന്‍ (20), ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (40), ഫുഡ് പ്രൊഡക്ഷന്‍ (30).
4. എഫ്.സി.ഐ, മങ്ങാട്ടുകവല, തൊടുപുഴ 0486 2224601. ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (50), ഫുഡ് പ്രൊഡക്ഷന്‍ (60). ഫ്രണ്ട് ഓഫിസ് ഓപറേഷന്‍ (20).
5. എഫ്.സി.ഐ, ചേര്‍ത്തല0478 2817234. ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (40), ഫുഡ് പ്രൊഡക്ഷന്‍ (40).
6. എഫ്.സി.ഐ, കളമശ്ശേരി, ആലുവ 0484 2558385. ഫ്രണ്ട് ഓഫിസ് ഓപറേഷന്‍ (40), ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (80), ഫുഡ് പ്രൊഡക്ഷന്‍ (80), ബേക്കറി ആന്‍ഡ് കണ്‍ഫെക്ഷനറി (40), ഹോട്ടല്‍ അക്കമഡേഷന്‍ ഓപറേഷന്‍ (40).
7. എഫ്.സി.ഐ, പൂത്തോള്‍, തൃശൂര്‍ 0487 2384253. ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (40), ഫുഡ് പ്രൊഡക്ഷന്‍ (40), ഹോട്ടല്‍ അക്കമഡേഷന്‍ ഓപറേഷന്‍ (20), ഫ്രണ്ട് ഓഫിസ് ഓപറേഷന്‍ (30).
8. എഫ്.സി.ഐ, അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ 0493 3224025. ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (40), ഫുഡ് പ്രൊഡക്ഷന്‍ (40), ഫ്രണ്ട് ഓഫിസ് ഓപറേഷന്‍ (30).
9. എഫ്.സി.ഐ, തിരൂര്‍ 0494 2430802. ഫ്രണ്ട് ഓഫിസ് ഓപറേഷന്‍ (20). ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (40), ഫുഡ് പ്രൊഡക്ഷന്‍ (40).
10. എഫ്.സി.ഐ, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 0495 2372131. ഫ്രണ്ട് ഓഫിസ് ഓപറേഷന്‍ (20). ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (30), ഫുഡ് പ്രൊഡക്ഷന്‍ (30).
11. എഫ്.സി.ഐ, കണ്ണൂര്‍ 0497 2706904. ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (40), ഫുഡ് പ്രൊഡക്ഷന്‍ (30).
12. എഫ്.സി.ഐ, ഉദുമ, കാസര്‍കോട് 0467 2236347. ഫ്രണ്ട് ഓഫിസ് ഓപറേഷന്‍ (30). ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (40), ഫുഡ് പ്രൊഡക്ഷന്‍ (40), ഹോട്ടല്‍ അക്കമഡേഷന്‍ ഓപറേഷന്‍ (30).
പഠന ക്ലാസുകളിലും പ്രാക്ടിക്കല്‍ ക്ലാസുകളിലും പങ്കെടുക്കുന്നതോടൊപ്പം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന കേറ്ററിങ് സ്ഥാപനങ്ങളിലെ സന്ദര്‍ശനം, കേറ്ററിങ് പാര്‍ട്ടി എന്നിവയിലും എല്ലാ വിദ്യാര്‍ഥികളും പങ്കെടുക്കേണ്ടതുണ്ട്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യയിലും വിദേശത്തുമുള്ള സ്റ്റാര്‍ ഹോട്ടലുകള്‍, വിമാനക്കമ്പനികള്‍, വിനോദസഞ്ചാര കപ്പലുകള്‍, റെയില്‍വേ, കേറ്ററിങ് കമ്പനികള്‍ തുടങ്ങിയ മേഖലകളില്‍ തൊഴില്‍സാധ്യതയുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:www.fciker-ala.org  അപേക്ഷിക്കേണ്ട അവസാന തിയതി: മെയ് 31


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News