2019 July 15 Monday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഫുട്‌സാലില്‍ ഇന്ന് സെമി പോരാട്ടങ്ങള്‍

പനാജി: പ്രീമിയര്‍ ഫുട്‌സാലില്‍ ഇന്നു സെമി ഫൈനല്‍ പോരാട്ടങ്ങള്‍. ആദ്യ മത്സരത്തില്‍ വമ്പന്‍മാരായ മുംബൈ ഫൈവ്‌സ് കൊല്‍ക്കത്ത ഫൈവ്‌സിനെയും രണ്ടാം മത്സരത്തില്‍ ഗോവ ഫൈവ്‌സ് കൊച്ചി ഫൈവ്‌സിനെയും നേരിടും. രണ്ടു മത്സരങ്ങളും ഗോവയിലെ പദം സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് നടക്കുന്നത്.
ടൂര്‍ണമെന്റില്‍ സെമി യോഗ്യത നേടിയ ആദ്യ ടീം മുംബൈയാണ്. കൊച്ചിയോട് മാത്രമാണ് ടീം ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി വഴങ്ങിയത്. റയാന്‍ ഗിഗ്ഗ്‌സ് നയിക്കുന്ന ടീമില്‍ ഫോഗ്ലിയ, ആന്‍ജലോട്ട് എന്നീ സൂപ്പര്‍ താരങ്ങളുണ്ട്. ഇവരുടെ മികവാണ് ടീമിനെ സെമിയിലെത്തിക്കുന്നതില്‍ നിര്‍ണായകമായത്. അതേസമയം കൊച്ചിക്കെതിരേ ഗോവയ്ക്ക് കൃത്യമായ മുന്‍തൂക്കമുണ്ട്. കാമിലോ, മൈക്കല്‍ സില്‍വ എന്നിവരാണ് പ്രമുഖ താരങ്ങള്‍. മറുവശത്ത് കൊച്ചി മൈക്കല്‍ സാല്‍ഗാഡോയുടെ മികവിലാണ് മുന്നേറുന്നത്. ചാഗ്വിന, ഡേവിസ് മോറിസ് എന്നിവര്‍ മികവിലേക്കുയര്‍ന്നാല്‍ കൊച്ചിക്ക് ജയ സാധ്യതയുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.