2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

ഫുട്‌ബോള്‍ പരിശീലനത്തിനിടെ പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു

പുവാര്‍: സ്‌കൂളില്‍ ഫുട്‌ബോള്‍ പരിശീലനത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കീഴാറൂര്‍ മൈലച്ചല്‍ അക്ഷയ് ഭവനില്‍ വല്‍സലന്റെ മകന്‍ അക്ഷയ് (13) ആണ് മരിച്ചത്. പാങ്ങോട് കെ.വിയിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഒരാഴ്ച മുന്‍പ് സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ പരിശീലനത്തിനിടെ അരയ്ക്ക് ക്ഷതമേറ്റതിനെ തുടര്‍ന്ന് അവശനിലയിലായ കുട്ടിയെ ആദ്യം തിരുപുറത്തുളള വൈദ്യശാലയിലും, നെയ്യാറ്റിന്‍കരയിലുളള സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേ ഇന്നലെ മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. അമ്മ: വത്സല. പുവാര്‍ പൊലീസ് കേസെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.