2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ഫുട്‌ബോളിന്റെ വളര്‍ച്ചക്ക് പുതിയ പദ്ധതിയുമായി എ.ഐ.എഫ്.എഫ്

കൊച്ചി: ഫുട്‌ബോള്‍ കരുത്ത് വര്‍ധിപ്പിക്കാന്‍ വേണ്ടി പുതിയ പദ്ധതിയുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. കേരളത്തില്‍ ബേബി ലീഗ് എന്ന പേരില്‍ നാലു വയസുമുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ ഫുട്‌ബോള്‍ ലീഗ് സംഘടിപ്പിക്കാനാണ് എ.ഐ.എഫ്.എഫ് ഒരുങ്ങിയിട്ടുള്ളത്.
പരിപാടിയുടെ മുന്നോടിയായി സംസ്ഥാനത്തെ ക്ലബുകള്‍, ഫുട്‌ബോള്‍ അസോസിയേഷനുകള്‍, ഫുട്‌ബോള്‍ അക്കാദമികള്‍ എന്നിവരോട് യോഗത്തില്‍ പങ്കെടുക്കാന്‍ എ.ഐ.എഫ്.എഫ് ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ ആദ്യവാരത്തിലായിരിക്കും ലീഗ് സംഘടിപ്പിക്കുക.
ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനുള്ള ഭാരവാഹികളുടെയും ക്ലബുകളുടെയും യോഗം ഉടന്‍ നടത്തും.കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.വേലമശളള.രീാ.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.