2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഫിലിപ്‌സിന്റെ പവര്‍ പായ്ക്ക്ഡ് മിക്‌സര്‍ ഗ്രൈന്‍ഡര്‍ വിപണിയില്‍

കൊച്ചി : ഫിലിപ്‌സിന്റെ പവര്‍ പായ്ക്ക്ഡ് എച്ച്എല്‍ 7707 മിക്‌സര്‍ ഗ്രൈന്‍ഡര്‍ വിപണിയിലെത്തി. സംസ്ഥാനത്തെ നിരവധി വീടുകളില്‍ നടത്തിയ വ്യാപകമായ ഗവേഷണങ്ങളിലൂടെ ലഭിച്ച ഉപഭോക്താക്കളുടെ ഉള്‍ക്കാഴ്ചയ്ക്ക് അനുസരിച്ചാണ് എച്ച്എല്‍ 7707 രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഗിയര്‍ ഡ്രൈവ് സാങ്കേതികവിദ്യയാണ് ഇതിന്റെ പ്രധാന പ്രത്യേകത. പവര്‍ ചോപ് ബ്ലേഡിന്റെയും ബൗളിന്റെ ഉള്ളിലെ ശക്തമായ കട്ടിംഗ് ആംഗിളിന്റേയും മിശ്രണത്തിനൊപ്പമാണ് ഹള്‍ക്ക് ഫ്‌ളാഷിന്റെ ഡിസൈന്‍. വെല്ലുവിളി ഉയര്‍ത്തുന്ന പദാര്‍ത്ഥങ്ങളെ അതിവേഗത്തിലും അനായാസമായും കൈകാര്യം ചെയ്യാന്‍ ഇതിനു കഴിയും.

അപ്പത്തിനും ദോശയ്ക്കും മറ്റുമുള്ള മാവ് തയ്യാറാക്കുക, വേവിച്ച ഉരുളക്കിഴങ്ങ് ഉടയ്ക്കുക, കേക്കിനുള്ള മിശ്രിതം തയ്യാറാക്കുക എന്നിവയെല്ലാം അതിവേഗത്തിലാണ് ഗ്രൈന്‍ഡര്‍ ചെയ്യുന്നത്. ഹള്‍ക്ക് ഫ്‌ളാഷിന്റെ വില 9495 രൂപ.

മോട്ടോറിന് അഞ്ചുവര്‍ഷത്തേയും ഉല്‍പന്നത്തിന് രണ്ടു വര്‍ഷത്തേയും വാറന്റിയും ഉണ്ട്.
ഫിലിപ്‌സ് ഇന്ത്യന്‍ സബ്‌കോണ്ടിനന്റ് പേഴ്‌സണല്‍ ഹെല്‍ത്ത് പ്രസിഡന്റ് എഡിഎ രത്‌നം, ഫിലിപ്‌സ് ഇന്ത്യന്‍ സബ് കോണ്ടിനന്റ് ഡൊമസ്റ്റിക് അപ്ലയന്‍സസ് ബിസിനസ് ഹെഡ് ദീപാഞ്ജന്‍ ചക്രബര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് പുതിയ മിക്‌സര്‍ ഗ്രൈന്‍ഡര്‍ അവതരിപ്പിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.