2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഫിലിപ്പൈന്‍സില്‍ കപ്പല്‍ മുങ്ങി; 11 ഇന്ത്യക്കാരെ കാണാതായി

ടോക്യോ: ഫിലിപ്പൈന്‍സ് തീരത്ത് ചരക്കുകപ്പല്‍ മുങ്ങി 11 ഇന്ത്യക്കാരായ ജീവനക്കാരെ കാണാതായി. പസഫിക് സമുദ്രത്തില്‍ ഫിലിപ്പൈന്‍സ് തീരത്തിനടുത്താണ് അപകടമുണ്ടായത്. ശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് കപ്പല്‍ മറിഞ്ഞതെന്ന് ജപ്പാന്‍ തീരരക്ഷാസേന അറിയിച്ചു. 33,205 ടണ്‍ ഭാരമുള്ള ‘എമറാള്‍ഡ് സ്റ്റാര്‍’ ചരക്കുകപ്പലാണ് മുങ്ങിയത്. ഇന്ത്യക്കാരായ 26 പേരാണ് ഹോങ്കോങ്ങില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലില്‍ ഉണ്ടായിരുന്നത്.
ഇന്നലെ പുലര്‍ച്ചെ തന്നെ ബന്ധപ്പെട്ടവര്‍ക്ക് അപകടസൂചന ലഭിച്ചിരുന്നു. 280 കി.മീ ദൂരത്തില്‍ ഫിലിപ്പൈന്‍സിന്റെ വടക്കന്‍ തീരത്തിലൂടെ കപ്പല്‍ സഞ്ചരിക്കുമ്പോഴാണ് തങ്ങള്‍ക്ക് അപായസൂചന ലഭിച്ചതെന്ന് ജപ്പാന്‍ തീരരക്ഷാസേന അറിയിച്ചു. കപ്പല്‍ ജീവനക്കാരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ചരക്കുകപ്പല്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. അപകടത്തില്‍പെട്ട കപ്പലിന് സമീപം സഞ്ചരിച്ച മറ്റു മൂന്നുകപ്പലുകളിലെ ജീവനക്കാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഇവര്‍ 15 പേരെ രക്ഷിച്ചു. മറ്റു 11 പേര്‍ക്കായി തീരരക്ഷാസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ ശക്തമാക്കി. മൂന്ന് ബോട്ടുകളും രണ്ടു വിമാനങ്ങളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ചുഴലിക്കാറ്റ് ശമിക്കാത്തത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.