2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഫിലിപ്പീന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റൊഡ്രീഗോ ഡ്യുട്ടെര്‍ട്ടിന് ജയം

മനില: ഫിലിപ്പിന്‍സില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാവെറിക് റൊഡ്രിഗോ ഡ്യുടിടെര്‍ട്ടിന് ജയം. പകുതിയിലേറെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഡ്യൂട്ടര്‍ട്ട് 40 ശതമാനം വോട്ടിന് മുന്നിലാണ്. പിറകിലായി 22 ശതമാനം വോട്ടോടെ സെനറ്റര്‍ ഗ്രേസ് പോയും 21 ശതമാനവുമായി മാനുവല്‍ റോഹാസും ആണുള്ളത്.മുന്‍പ് സര്‍ക്കാര്‍ പ്രോസിക്യൂട്ടറായിരുന്ന ഇദ്ദേഹം പിന്നീട് ദവാവോ നഗരത്തിലെ മേയറായിരുന്നു.ഡ്യുട്ടെര്‍ട്ടെയുടെ വിജയം ഏകാധിപത്യത്തിനു വഴിതെളിക്കുമെന്നാണു സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബെനിഞ്ഞോ അക്വീനോയുടെ അഭിപ്രായം.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഫെര്‍ഡിനാന്‍സ് മാര്‍ക്കോസിന്റെ മകനായ ഫെര്‍ഡിനാന്‍സ് മാര്‍ക്കോസ് ജൂനിയര്‍ ആണ് മുന്‍പില്‍


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.