2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

ഫിറോസ് ഷാ കോട്‌ലയില്‍ ഇന്ത്യയ്ക്ക് കാലിടറി; ന്യൂസിലാന്‍ഡിന് ആറു റണ്‍സ് വിജയം

സ്‌കോര്‍:
ന്യൂസിലാന്‍ഡ്: 242/9 - 50 Ovr.
ഇന്ത്യ: 236/10 - 49.3 Ovr.

ന്യൂഡല്‍ഹി: ഫിറോസ് ഷാ കോട്‌ലയില്‍ വിജയം ഉറപ്പിച്ചു ഇറങ്ങിയ ഇന്ത്യയ്ക്ക് ന്യൂസിലന്‍ഡിനെതിരേ ആറു റണ്‍സ് തോല്‍വി. സൗത്തിയുടെ നേതൃത്വത്തിലുള്ള ബൗളിങ്‌നിര ഇന്ത്യയില്‍ നിന്നും വിജയം തട്ടിയെടുക്കുകയായിരുന്നു.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ബൗളേഴ്‌സിന്റെ പ്രകടനം. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ (118) ഒറ്റയാള്‍ പ്രകടനം ഒഴിച്ചുനിര്‍ത്തിയാല്‍ കിവി നിരയില്‍ തിളങ്ങിയത് 46 റണ്‍സെടുത്ത ടോം ലാതം മാത്രമാണ്.

ജസ്പ്രിത് ബുംറയും അമിത് മിശ്രയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി കിവകളെ 242 റണ്‍സില്‍ പിടിച്ചുകെട്ടി. 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സ് എടുക്കാനെ ന്യൂസിലാന്‍ഡിന് കഴിഞ്ഞുള്ളൂ.

മറുപടി വിജയം ഉറപ്പിച്ചു ഇറങ്ങിയ ഇന്ത്യയ്ക്ക് അടിതെറ്റുന്ന കാഴ്ചകളാണ് കാണികള്‍ക്ക് കാണാന്‍ കഴിഞ്ഞത്. 39 റണ്‍സെടുത്ത ക്യാപറ്റന്‍ ധോണിയും 41 റണ്‍സെടുത്ത യാദവും 36 റണ്‍സെടുത്ത പാണ്ഡ്യയും മാത്രമാണ് ഇന്ത്യന്‍ നിരയിലെ ഉയര്‍ന്ന സ്‌കോറുകാര്‍. ഓപ്പണിങ് ഇറങ്ങിയ രോഹിത് ശര്‍മ (15)യും അജിങ്ക്യ രഹാന(28)യ്ക്കും തിളങ്ങാനായില്ല. കഴിഞ്ഞ മല്‍സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലി(9)ക്കും റണ്‍സ് കണ്ടെത്താനായില്ല.

അവസാന ഓവറുകളില്‍ ഉമേഷ് യാദവിനെ കൂട്ടുപിടിച്ച് ഹര്‍ദിക് പാണ്ഡ്യ വിജയത്തിനായി ശ്രമച്ചെങ്കിലും അത് വിഫലമായി. രണ്ടു പേരും ചേര്‍ന്ന് 49 റണ്‍സിന്റെ കൂട്ടുകെട്ടാണ് നേടിയത്. അവസാന ഓവറില്‍ വിജയിക്കാന്‍ ഒമ്പത് റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് മൂന്നു റണ്‍സ് അടിച്ചെടുക്കാനെ കഴിഞ്ഞുള്ളൂ. സൗത്തി എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ യാദവ് രണ്ട് റണ്‍സ് നേടി. രണ്ടാം പന്തില്‍ ഒരു റണ്‍സ് നേടി. മൂന്നാം പന്ത് നേരിട്ട ബുംറയെ സൗത്തി ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയാണുണ്ടായത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.