2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഫിഫ പുഷ്‌കാസ് അവാര്‍ഡ്: മെസ്സിയും നെയ്മറും പട്ടികയില്‍

സൂറിച്ച്: മികച്ച ഗോളിനുള്ള ഫിഫ പുഷ്‌കാസ് അവാര്‍ഡിന്റെ പ്രാഥമിക പട്ടികയില്‍ ബാഴ്‌സലോണയുടെ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും നെയ്മറും ഇടം പിടിച്ചു. ശതാബ്ദി കോപ്പയുടെ സെമി ഫൈനലില്‍ അമേരിക്കക്കെതിരേ നേടിയ ഇടം കാലന്‍ ഫ്രീ കിക്ക് ഗോളാണ് മെസ്സിയെ പട്ടികയിലെത്തിച്ചത്.
വിയ്യാറലിനെതിരായ മത്സരത്തില്‍ ബാഴ്‌സലോണയ്ക്കായി നേടി വലം കാലന്‍ വോളിയാണ് നെയ്മറിനെ പട്ടികയിലുള്‍പ്പെടുത്താന്‍ കാരണം.
ഇരുവര്‍ക്കു പുറമേ സ്പാനിഷ് താരങ്ങളായ സോല്‍ നിഗൗസ്, മരിയോ ഗാസ്പര്‍, ദക്ഷിണാഫ്രിക്കയുടെ ഹ്ലോംഫോ കെകന, ബ്രസീലിന്റെ മര്‍ലോന്‍, വെയ്ല്‍സിന്റെ റോബ്‌സന്‍ കാനു, വെനസ്വെലയുടെ ഡെന്യുസ്‌ക റോഡ്രിഗസ്, ഫിന്‍ലന്‍ഡിന്റെ സിമോണ്‍ സ്‌ക്രാബ്ബ്, മലേഷ്യയുടെ മൊഹദ് ഫയസ് സുബ്രി എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റു താരങ്ങള്‍.
ഡിസംബര്‍ രണ്ടു വരെ ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടക്കും. ഇതില്‍ നിന്നു മൂന്നു പേരെ അവസാന പട്ടികയില്‍ ഉള്‍പ്പെടുത്തും. രണ്ടാംഘട്ട വോട്ടെടുപ്പില്‍ ഈ മൂന്നു പേരില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് സൂറിച്ചില്‍ നടക്കുന്ന വാര്‍ഷിക അവാര്‍ഡ് സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.