2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

ഫിഫ അണ്ടര്‍- 17 ലോകകപ്പ്: സ്റ്റേഡിയം വികസനത്തിന് 27 കോടിയുടെ സഹായം

കൊച്ചി: 2017 ല്‍ നടക്കുന്ന ഫിഫ അണ്ടര്‍- 17 ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ 27 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനം. കേന്ദ്ര-സംസ്ഥാന ഫണ്ടുപയോഗിച്ചാണ് നവീകരണം നടത്തുന്നത്. രാജ്യാന്തര നിലവാരത്തിലുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലേയ്ക്കായി 12.44 കോടി രൂപ കേന്ദ്ര സര്‍ക്കാരും അത്രയും തുക സംസ്ഥാന സര്‍ക്കാരും നല്‍കാമെന്ന് ധാരണയായിട്ടുണ്ട്.

രാജ്യാന്തര നിലവാരത്തിലേക്ക് ഗ്രൗണ്ട് മെച്ചപ്പെടുത്തുക, ഗാലറികളിലുള്‍പ്പെടെ നല്ല നിലവാരത്തിലുളള ബക്കറ്റ് സീറ്റുകള്‍ സ്ഥാപിക്കുക, ഫിഫ നിര്‍ദ്ദേശപ്രകാരമുളള ആന്തരിക മാറ്റങ്ങള്‍ സ്റ്റേഡിയം കെട്ടിടത്തിന് വരുത്തുക, അഗ്നിശമന സംവിധാനം, പ്ലംബിങ്ങ്, ഡ്രൈയിനേജ്, സ്വീവേജ് ട്രീറ്റ്‌മെന്റ് സംവിധാനം എിവയുടെ അപാകതകള്‍ പരിഹരിച്ച് കുറ്റമറ്റതാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കി ഗ്രൗണ്ട് കളി നടത്തിപ്പിനായി കൈമാറേണ്ടതുണ്ട്. അണ്ടര്‍ 17 ലോകകപ്പിന്റെ നോഡല്‍ ഓഫിസര്‍ കൂടിയായ പൊതുമരാമത്ത് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ലോകകപ്പ് നടക്കുന്നതോടെ സ്റ്റേഡിയത്തിന് ലോക ഫുട്‌ബോള്‍ ഭൂപടത്തില്‍ സ്ഥാനം ലഭിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.