2019 February 24 Sunday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

ഫിഫയുടെ ചരിത്രത്തിലാദ്യമായി വനിതാ സെക്രട്ടറി ജനറല്‍

ന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്റെ സെക്രട്ടറി ജനറല്‍ സ്ഥാനത്ത് സ്ത്രീ സാന്നിദ്ധ്യം. ചരിത്രത്തിലാദ്യമായാണ് ഫിഫയുടെ സെക്രട്ടറി ജനറലായി ഒരു വനിത സ്ഥാനമേല്‍ക്കുന്നത്. സെനഗലീസ് യു.എന്‍ ഉദ്യോഗസ്ഥയായ ഫാത്ത്മ സാംബ ദിയൂഫ് സമോറയാണ് ചരിത്ര നിയോഗത്തിന് അര്‍ഹയായത്.

ഇതാദ്യമായാണ് ഒരു യൂറോപ്യനിതര രാജ്യത്തെ പൗരന്‍ ഈ സ്ഥാനത്ത് വരുന്നത്. നൈജീരിയക്കാരിയാണ് 54 കാരിയായ സമോറ. യു.എന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമില്‍ പ്രവര്‍ത്തിക്കുന്ന സമോറ കഴിഞ്ഞ രണ്ടു ദശകങ്ങളായി ആഫ്രിക്കയിലുടനീളം സേവനം ചെയ്തുവരികയായിരുന്നു.

സമോറയുടെ വരവ് അസോസിയേഷന്‍ ഊര്‍ജ്ജം പകരുമെന്ന് പ്രസിഡന്റ് ഗിയന്നി ഇന്‍ഫാന്റിനോ പറഞ്ഞു. വലിയ പരിപാടികള്‍ നടത്തിച്ചും ബിഗ് ബജറ്റ് കൈകാര്യം ചെയ്തും അവര്‍ക്ക് പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പ് ടിക്കറ്റ് വില്‍പ്പനയില്‍ ക്രമക്കേട് നടത്തിയതിനെത്തുടര്‍ന്ന് മുന്‍ സെക്രട്ടറി ജനറല്‍ ജെറോം വാല്‍ക്കെയെ കഴിഞ്ഞ ജനുവരിയില്‍ നീക്കിയിരുന്നു. ഇയാള്‍ക്ക് ഫുട്‌ബോളില്‍ നിന്ന് 12 വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.