2017 September 24 Sunday
പൂര്‍ണമായ ആര്‍ജവം ഉള്ള ഒരാളുടെ മറ്റു ദൗര്‍ബല്യങ്ങള്‍ പൊറുക്കാവുന്നതേയുള്ളൂ.
വാള്‍ട്ട് വിറ്റ്മാന്‍

ഫാസിസ്റ്റ്‌വിരുദ്ധ പ്രതിരോധ സംഗമം നാളെ

 

കോഴിക്കോട്: സേവ് ഇന്ത്യാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ നടക്കുന്ന ഫാസിസ്റ്റ്‌വിരുദ്ധ പ്രതിരോധ സംഗമം ദലിത് നേതാവ് ജഗ്നേഷ് മേവാനി ഉദ്ഘാടനം ചെയ്യും.
ഗൗരി ലങ്കേഷ് പത്രികയുടെ ചീഫ് കോളമിസ്റ്റ് ശിവസുന്ദര്‍, ഗൗരി ലങ്കേഷ് അനുസ്മരണ പ്രഭാഷണം നടത്തുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കബിതാ മുഖോപാധ്യായ, മോഹനന്‍, പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ തത്സമയ ഫാസിസ്റ്റ്‌വിരുദ്ധ ചിത്രരചനയും മാധ്യമം ഫോട്ടോഗ്രാഫര്‍ പ്രകാശ് കരിമ്പ രചനയും സംവിധാനവും നിര്‍വഹിച്ച ‘ആട്ടക്കളം’ നാടകവും അരങ്ങേറും.
വിദ്യാഭാരതി, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, കമാല്‍ വരദൂര്‍, എം. വാസു പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ഗോപാല്‍ മേനോന്‍, ജനറല്‍ സെക്രട്ടറി പ്രദീപ് ഉഷസ് പങ്കെടുത്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.