2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

‘ഫാസിസത്തെ പ്രതിരോധിക്കാന്‍ മതേതര കക്ഷികള്‍ കൂടുതല്‍ ആര്‍ജവം കാണിക്കണം’ ‘ഫാസിസത്തെ പ്രതിരോധിക്കാന്‍ മതേതര കക്ഷികള്‍ കൂടുതല്‍ ആര്‍ജവം കാണിക്കണം’

കോഴിക്കോട്: ഫാസിസ്റ്റ് വിപത്തിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ മതേതര കക്ഷികള്‍ കൂടുതല്‍ ആര്‍ജവവും ഐക്യവും കാണിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. എസ്.ടി.യു സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ യോഗം കോഴിക്കോട് ലീഗ് ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭയം വിതച്ച് ഭരണം നടത്തുന്ന നരേന്ദ്ര മോദിയെ ഹിറ്റ്‌ലറുടെ ഗതിയാണ് കാത്തിരിക്കുന്നത്. ഭയാശങ്കകളാണ് ഇന്ത്യയെ നയിക്കുന്നത്. മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കരുത്തുറ്റ പോരാട്ടം സംഘടിപ്പിക്കാന്‍ കഴിയുന്നത് തൊഴിലാളി സമൂഹത്തിനാണ്. അതിന് നേതൃത്വം നല്‍കാന്‍ എസ്.ടി.യു മുന്‍നിരയിലുള്ളത് അഭിമാനകരമാണെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം അധ്യക്ഷനായി. ജന.സെക്രട്ടറി അഡ്വ.എം. റഹ്മത്തുല്ല പ്രവര്‍ത്തന റിപ്പോര്‍ട്ടും ഭരണ ഘടനാ ഭേദഗതിയും ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
സി.ടി അഹമ്മദലി, എം.എ കരീം, അഡ്വ.പി.എം ഹനീഫ, എ. അബ്ദുറഹ്മാന്‍, ഡി. രഘുനാഥ് പനവേലി, എ. മുനീറ, സംസ്ഥാന ഭാരവാഹികളായ അഡ്വ.വേളാട്ട് അഹമ്മദ്, ഉമ്മര്‍ ഒട്ടുമ്മല്‍, ജി. മാഹിന്‍ അബൂബക്കര്‍, കല്ലടി അബൂബക്കര്‍, പി.എ ഷാഹുല്‍ ഹമീദ് സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.