2017 June 22 Thursday
ആദര്‍ശങ്ങളും ലക്ഷ്യങ്ങളും തത്വങ്ങളും മറക്കുമ്പോള്‍ മാത്രമാണ് പരാജയം ഉണ്ടാകുന്നത്
ജവഹര്‍ലാല്‍ നെഹ്‌റു

ഫാസിസം കേരളത്തില്‍ പച്ച പിടിക്കാതിരിക്കാന്‍

ശന്‍ഫീര്‍ എം പി, വളക്കൈ

ജനാധിപത്യ ഇന്ത്യയുടെ ആണിക്കല്ല് തകര്‍ത്തുകൊണ്ട് മുന്നേറുകയാണ് ഹിന്ദുത്വ ഫാസി സം.  അഭിനവ ഹിന്ദുത്വ ഫാസിസത്തിനെതിരേയുള്ള നമ്മുടെ പ്രതിരോധവും പ്രതിഷേധവും വാക്കുകളിലും തൂലികകളിലും മാത്രമൊതുങ്ങി നില്‍ക്കുന്നു. പ്രബുദ്ധ കേരളമെന്ന്  അഭിമാനം കൊണ്ട നാം തന്നെ നമ്മുടെ ഭരണ സിരാകേന്ദ്രത്തിലേക്ക് ഫാസിസത്തെ കയറ്റി അയച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് നമുക്ക് നല്‍കിയ പരാജയമാണ് നേമത്ത് നിന്നുള്ള ബിജെപി നേതാവിന്റെ വിജയം. ഹിന്ദുത്വഫാസിസത്തെ പ്രതിരോധിക്കുകയും ചെറുത്ത് തോല്‍പ്പിക്കുകയും ചെയ്യേണ്ട നമ്മുടെ മതേതര രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഇപ്പോഴത്തെ പോക്ക് തീര്‍ത്തും അപകടകരമാണ്.  ചരിത്രത്തെ വളച്ചൊടിച്ചും മിത്തുകളെ ചരിത്രങ്ങളാക്കിയും ജൂത ശൈലികള്‍ പിന്തുടരുന്ന ഫാസിസത്തെ നാം പ്രതിരോധിക്കുക. രണ്ട് ലോക് സഭാ സീറ്റുകള്‍ മാത്രമുള്ളപ്പോള്‍ ഇന്ത്യയുടെ അധികാരം നേടുമെന്ന് പറഞ്ഞ് അത് നേടിയിട്ടുണ്ടെങ്കില്‍ കേരളവും അവര്‍ നേടും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.