2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഫാദര്‍ മാത്യൂസ് വാഴക്കുന്നത്ത് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ഡയറക്ടര്‍

ചെങ്ങന്നൂര്‍ : കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ഡയറക്ടറായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ വൈദികനും റാന്നി സെന്റ് തോമസ് കോളേജ് മലയാള അദ്യാപകനുമായ ഫാദര്‍ മാത്യൂസ് വാഴക്കുന്നത്തിനെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു. കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കും ദുര്‍ബല വിഭാഗങ്ങളുടെ സമുദ്ധാരണത്തിനുമായി രൂപീകരിക്കപ്പെട്ട സര്‍ക്കാര്‍ സ്ഥാപനമാണിത്.
കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ പദ്ധതിയുടെ സംസ്ഥാന തല നടത്തിപ്പ് ഈ സ്ഥാപനം വഴിയാണ് നിര്‍വ്വഹിക്കപ്പെടുക. പ്രൊഫ.എ.പി.അബ്ദുള്‍ വഹാബ് ചെയര്‍മാനായുള്ള കോര്‍പ്പറേഷന്റെ ഡയറക്ടറായി നിയോഗിക്കപ്പെട്ട വാഴക്കുന്നത്ത് അച്ചന്‍ കോഴഞ്ചേരി ചെറുകോല്‍ വാഴക്കുന്നത്ത് പരേതനായ പ്രൊഫസര്‍ വ.സി മാത്യുവിന്റെയും റിട്ടേര്‍ഡ് അധ്യാപിക റേച്ചല്‍ മാത്യുവിന്റെയും മകനാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.