2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഫഹദിന്റെ വിയോഗം വിദേശത്തേക്ക് മടങ്ങാനിരിക്കെ..

 

നായന്മാര്‍മുല: ദേശീയപാതയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മരിച്ച അഹമ്മദ് ഫഹദിന് നാടന്റെ യാത്രാമൊഴി. വിദേശത്ത് ജോലിയുള്ള അഹ്മദ് ഫഹദ് അഞ്ച് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഒരാഴ്ച്ച കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് അപകടരൂപത്തില്‍ ഫഹദിനെ മരണം കവര്‍ന്നത്.
ദേശീയപാതയില്‍ നായന്‍മാര്‍മൂലയില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ കാറപകടത്തിലാണ് പെരുമ്പളയിലെ അഹ്മദ് ഫഹദെന്ന യുവാവ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മംഗളൂരുവിലെ എയര്‍പോര്‍ട്ടില്‍ സുഹൃത്തിനെ യാത്രയാക്കാന്‍ പോയതായിരുന്നു ഫഹദ്. അവിടെ നിന്നു തിരിച്ചുവരുന്ന വഴി കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ചെര്‍ക്കളയില്‍ ഇറക്കിയ ശേഷം പെരുമ്പളയിലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട കാര്‍ ദേശീയപാതക്കരികിലെ വൈദ്യുതത്തൂണുകളിലും സമീപത്തെ വീടിന്റെ മതിലിലും ഇടിച്ച ശേഷമാണ് നിന്നത്.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടവിവരമറിഞ്ഞ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ജനറല്‍ ആശുപത്രിയിലും പെരുമ്പളയിലെ വീട്ടിലേക്കും നിരവധി പേരാണ് ഒഴുകിയെത്തിയത്. മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പെരുമ്പള ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.