2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഫല്ലുജയില്‍ സൈന്യത്തിനു നേരെ ഐ.എസ് ആക്രമണം; 50ലേറെ പേര്‍ കൊല്ലപ്പെട്ടു

ബഗ്ദാദ്: ഇറാഖിലെ ഫല്ലുജയില്‍ ഇറാഖ്, അമേരിക്കന്‍ സഖ്യ സൈനികര്‍ക്കെതിരേ ഐ.എസ് ആക്രമണം. ആക്രമണത്തില്‍ 50ലേറെ പേര്‍ കൊല്ലപ്പെട്ടു. ഐ.എസ് നിയന്ത്രണത്തിലുള്ള ഫല്ലുജ തിരിച്ചുപിടിക്കാനായി സൈന്യം നടപടി തുടങ്ങിയതിനു പിന്നാലെയാണ് കനത്ത ആക്രമണങ്ങളുമായി ഐ.എസ് തിരിച്ചടിക്കുന്നത്. ഇതേതുടര്‍ന്നു ദിവസങ്ങള്‍ക്കു മുന്‍പു സൈനിക നീക്കം മന്ദഗതിയിലായിരുന്നു. കഴിഞ്ഞ ദിവസം സൈനിക നീക്കം ശക്തിപ്പെടുത്തിയതോടെയാണ് ഐ.എസ് വീണ്ടും ആക്രമണം നടത്തിയത്.

മെയ് 23നാണ് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ഫല്ലുജ തിരിച്ചുപിടിക്കുന്നതിനുള്ള നടപടി പ്രഖ്യാപിച്ചിരുന്നത്. ഏറ്റുമുട്ടലിലും വിവിധ ആക്രമണങ്ങളിലുമായി ഐ.എസിനും കാര്യമായ ആള്‍നാശം സംഭവിച്ചിട്ടുണ്ട്. അതേസമയം, ഫല്ലുജ പിടിക്കുകയെന്ന ഇറാഖ് സൈന്യത്തിന്റെ ലക്ഷ്യം ഏകദേശം പൂര്‍ത്തിയായതായി ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐ.എസിന്റെ ഭാഗത്തുനിന്ന് ശക്തമായ ചെറുത്തുനില്‍പ്പ് തുടരുന്നുണ്ടെങ്കിലും സൈന്യം നിര്‍ണായക മുന്നേറ്റം നടത്തുന്നതായാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.