2018 September 21 Friday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഫലസ്തീന്‍ രക്തസാക്ഷികളുടെ കുടുംബത്തിനും ഹജ്ജിനു ക്ഷണം

നിസാര്‍ കലയത്ത്

ജിദ്ദ: ഫലസ്തീന്‍ ഭൂമിയില്‍ രക്തസാക്ഷിത്വം വഹിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും സര്‍ക്കാരിന്റെ അതിഥികളായി ഹജ്ജ് നിര്‍വഹിക്കാന്‍ സഊദിയുടെ ക്ഷണം.

ഇസ്‌ലാമികമതകാര്യ മന്ത്രി ജനറല്‍ ഷെയ്ഖ് ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഷെയ്ഖ് ആണ് ഇക്കാര്യം അറിയിച്ചത്. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

ഫലസ്തീനികളുടെ 1000 കുടുംബാംഗങ്ങള്‍ക്കാണ് സൗജന്യമായി ഹജ്ജ് നിര്‍വഹിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്. മഹത്തായ ത്യാഗങ്ങളാണ് ഫലസ്തീന്‍ ജനത അനുഭവിക്കുന്നതെന്നും ഫലസ്തീന് നല്‍കുന്ന സൗദിയുടെ പിന്തുണയുടെ ഭാഗമായാണ് ഈ തീരുമാനമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അവരുടെ നിയമപരമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി പോരാടുന്ന ഫലസ്തീന് എല്ലാ പിന്തുണയും സഹായവും നല്‍കുമെന്നും അല്‍ ഷെയ്ഖ് പറഞ്ഞു.

നേരത്തെ യെമന്‍ യുദ്ധത്തിനിടെ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളെയും സഊദി ഹജ്ജിനായി ക്ഷണിച്ചിരുന്നു.

യെമനി,സുഡാനീസ് സൈനികരുടെ 1500ഓളം ബന്ധുക്കള്‍ക്കാണ് സൗജന്യമായി ഹജ്ജ് ചെയ്യാനുള്ള അവസരമൊരുക്കിയത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.