2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഫലസ്തീനികള്‍ക്കായുള്ള ആശുപത്രികളുടെ സഹായം റദ്ദാക്കി യു.എസ്

വിദ്ഗധ ചികിത്സകള്‍ പ്രതിസന്ധിയിലാവും

 

വാഷിങ്ടണ്‍: അധിനിവിഷ്ട കിഴക്കന്‍ ജറൂസലമിലെ ഫലസ്തീനികള്‍ക്കായുള്ള 25 ദശലക്ഷം ഡോളറിന്റെ സഹായംയു.എസ് റദ്ദാക്കി. ആറോളം ആശുപത്രികള്‍ക്ക് നല്‍കിവരുന്ന സഹായം റദ്ദാക്കിയെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഈ സഹായം മറ്റു പ്രധാന പദ്ധതികളിലേക്ക് വിനിയോഗിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
ഹൃദയ ശസ്ത്രക്രിയ, അര്‍ബുദം, ഡയാലിസിസ് തുടങ്ങിയ ചികിത്സകള്‍ക്കായാണ് യു.എസ് ഫണ്ട് വിനിയോഗിച്ചിരുന്നത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ഇത്തരം രോഗങ്ങള്‍ക്കുള്ള ചികിത്സകള്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലോ, ഗസ്സയിലോ ലഭ്യമല്ല. യു.എസ് തീരുമാനം ക്രൂരവും അനീതിയുമാണെന്ന് ഫലസ്തീന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.
മനുഷ്യത്വ രഹിതമായ തീരുമാനമാണിതെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് അഹമ്മദ് ഷാമി പറഞ്ഞു. രോഗികളെ മധ്യസ്ഥരാക്കി രാഷട്രീയ വിലപേശലാണിതെന്ന് അദ്ദേഹം പറഞ്ഞു. യു.എസിന്റേതെന്ന് ക്രൂരവും വിദ്വേഷജനകവുമായി തീരുമാനമാണെന്ന് ജറൂസലമിലെ അഗസ്റ്റ വിക്ടോറിയ ആശുപത്രി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ വാലിദ് നമ്മോര്‍ പറഞ്ഞു.
ഫലസ്തീനികള്‍ക്കുള്ള ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ നല്‍കാനുള്ള ഏക മാര്‍ഗമായിരുന്നു ഇതെന്നും രോഗികളെ രാഷ്ട്രീയ വിഷയങ്ങള്‍ക്കുള്ള ഇരയാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കുന്ന യു.എന്‍.ആര്‍.ഡബ്ല്യു.എക്കുള്ള സഹായം യു.എസ് കഴിഞ്ഞാഴ്ച നിര്‍ത്തിവച്ചിരുന്നു. വെസ്റ്റ് ബാങ്കിനും ഗസ്സക്കും നല്‍കിയിരുന്ന 200 മില്യന്‍ ഡോളറിന്റെ സഹായം ട്രംപ് ഭരണകൂടം കഴിഞ്ഞ മാസമാണ് റദ്ദാക്കിയത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.