2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

ഫലസ്തീനികളുടെ അവകാശത്തിനൊപ്പം നിലകൊള്ളുമെന്ന് സഊദി രാജാവ്

റിയാദ്: തങ്ങള്‍ എല്ലാ കാലത്തും ഫലസ്തീന്‍ ജനതയോടൊപ്പമാണെന്ന് ആവര്‍ത്തിച്ച് സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ്. സഊദി സന്ദര്‍ശനത്തിനെത്തിയ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് സഊദി ഭരണാധികാരി തങ്ങളുടെ അനുഭാവം ആവര്‍ത്തിച്ചത്. ജറൂസലം തലസ്ഥാനമായി രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ ശ്രമങ്ങളെ പിന്തുണക്കുമെന്നും അവര്‍ക്കൊപ്പം നില്‍ക്കുമെന്നും സല്‍മാന്‍ രാജാവ് കൂട്ടിച്ചേര്‍ത്തു.
കൂടിക്കാഴ്ചയില്‍ ഫലസ്തീന്‍ രാജ്യത്തിന് സഊദി നല്‍കുന്ന സഹായത്തിന് കടപ്പാടും നന്ദിയും മഹ്മൂദ് അബ്ബാസ് അറിയിച്ചു. കഴിഞ്ഞദിവസമാണ് ഫലസ്തീന്‍ പ്രസിഡന്റ് ഔദ്യോഗിക സന്ദര്‍ശനത്തിനായി സഊദിയില്‍ എത്തിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.